മാട്ടിറച്ചി മേള വിവാദം: എട്ട് സംഘാടകര്‍ കസ്റ്റഡിയില്‍; ബിജെപി എംഎല്‍എ അറസ്റ്റില്‍

ഹൈദരാബാദ്: ഉസ്മാനിയ സര്‍വകലാശാലയില്‍ മാട്ടിറച്ചി മേള സംഘടിപ്പിക്കാന്‍ ശ്രമിച്ച എട്ടു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. മാട്ടിറച്ചി മേളയെ എതിര്‍ത്ത ബിജെപി എംഎല്‍എ ടി രാജ സിങിനെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സര്‍വകലാശാല കാംപസില്‍ കര്‍ഫ്യൂവിന് സമാനമായ അന്തരീക്ഷമായിരുന്നു ഇന്നലെ. ലോക മനുഷ്യാവകാശ ദിനമായ വ്യാഴാഴ്ച മാട്ടിറച്ചിമേള നടത്തുമെന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മറ്റൊരു വിഭാഗം വിദ്യാര്‍ഥികള്‍ പന്നിയിറച്ചി മേളയും സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഇതോടെ ഏറ്റുമുട്ടല്‍ സാധ്യത കണക്കിലെടുത്താണ് മാട്ടിറച്ചി മേളയുടെ 8 പ്രധാന സംഘാടകരെ പോലിസ് കസ്റ്റഡിയിലെടുത്തത്. കാംപസില്‍ മാട്ടിറച്ചിമേള നടത്തുന്നതിനെതിരേ കോടതി വിധിയുണ്ടെന്നും അതിനാല്‍ മേളയും നടത്താന്‍ അനുവദിക്കുകയില്ലെന്നും പോലിസ് പറഞ്ഞു. മുന്‍കരുതലെന്ന നിലയിലാണ് ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയതതെന്നും പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ രാംഭ്രപാല്‍ റാവു പറഞ്ഞു.
Next Story

RELATED STORIES

Share it