മഹാരാഷ്ട്ര: സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ 1800 കോടിയുടെ ക്രമക്കേട്
BY kasim kzm14 Dec 2017 2:44 AM GMT
kasim kzm14 Dec 2017 2:44 AM GMT
നാഗ്പൂര്‍: പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പില്‍ 1,826.87 കോടി രൂപയുടെ ക്രമക്കേട്. മഹാരാഷ്ട്ര സാമൂഹികനീതി മന്ത്രി രാജ്കുമാര് ബദോള്‍ നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും മുന്‍ തൊഴില്‍മന്ത്രിയുമായ ഹസന് മുഷര്‍റഫിന്റെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.സ്കോളര്‍ഷിപ്പ് തുകയുടെ വിതരണത്തില്‍ നടന്ന ക്രമക്കേട് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 1704 സ്ഥാപനങ്ങളില്‍ നടന്ന കണക്കെടുപ്പിലാണ് 1,826.87 കോടിയുടെ ക്രമക്കേടു കണ്ടെത്തിയത്. ഇതില്‍ 96.16 കോടി രൂപ തിരിച്ചുപിടിച്ചുകഴിഞ്ഞു. ഇതു കൂടാതെ സംസ്ഥാനത്ത് ആദിവാസിക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന 70ഓളം സ്ഥാപനങ്ങളില്‍ ക്രമക്കേട് നടക്കുന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതായും മന്ത്രി അറിയിച്ചു. ഇതില്‍ രണ്ടു സ്ഥാപനങ്ങള്‍ ആദിവാസി ക്ഷേമ മന്ത്രാലയത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT