മഹാരാഷ്ട്രാ റവന്യൂ മന്ത്രി കഡ്‌സെക്കെതിരെ ഭൂമിതട്ടിപ്പ് ആരോപണം

മഹാരാഷ്ട്രാ റവന്യൂ മന്ത്രി കഡ്‌സെക്കെതിരെ ഭൂമിതട്ടിപ്പ് ആരോപണം
X
Eknath-Khadse

മുംബൈ: മാഹാരാഷ്ട്ര റവന്യൂ മന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ ഏക്‌നാദ് കഡ്‌സെക്കെതിരെ ഭൂമിതട്ടിപ്പ് അരോപണം. പൂനെ ഭോസരിയിലുള്ള മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പ്പറേഷനുകീഴില്‍ തുച്ഛമായ വിലക്ക് ഭൂമി തട്ടിയെടുത്തെന്നാണ് പുതിയ ആരോപണം. വിവരാവകാശ പ്രവര്‍ത്തകന്‍ ഹേമന്ത് ഗാവ്‌ഡെയാണ് രേഖകളുമായി കഡ്‌സെക്കെതിരെ രംഗത്തെത്തിയത്. ദാവൂദുമായി ടെലിഫോണ്‍ ബന്ധം, സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്നതില്‍ വ്യവസായിയില്‍നിന്ന് 30 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ പിഎ യുടെ അറസ്റ്റ് എന്നീ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഭൂമി തട്ടിപ്പ് ആരോപണവും.
നിലവില്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ബിജെപി നേതാവാണ് ഏക്‌നാഥ് കോഡ്‌സെ. നേരത്തെ മുഖ്യമന്ത്രി പദത്തിനായി  അവകാശമുന്നയിക്കുകയും കിട്ടാത്തതിനെതുടര്‍ന്ന് നേതൃത്വത്തോട് പിണങ്ങുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it