Flash News

മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് നാല് കര്‍ഷകര്‍



നാസിക്: മഹാരാഷ്ട്രയില്‍ രണ്ട് ദിവസങ്ങളിലായി നാലു കര്‍ഷകര്‍ കടക്കെണിമൂലം ആത്മഹത്യ ചെയ്തു. നാസിക് ജില്ലയില്‍ വാസ്‌നെര്‍-വാകുര്‍ദി ഗ്രാമത്തില്‍ സുപാസു ഭീക പവാര്‍ (77) എന്ന കര്‍ഷകന്‍ സ്വന്തം ചിതയൊരുക്കിയാണ് ആത്മഹത്യ ചെയ്തത്. ചിതയൊരുക്കി തീ കൊളുത്തിയശേഷം അതില്‍ കയറി ഇരിക്കുകയായിരുന്നു. വീട്ടില്‍നിന്നും പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പവാര്‍ ഭാര്യയുടെ പേരില്‍ കാര്‍ഷിക വായ്പ എടുത്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ബ്രഹ്മങ്ക ഗ്രാമത്തില്‍ കാര്‍ഷിക വായ്പയെടുത്ത കര്‍ഷകന്‍ കഴിഞ്ഞ ദിവസം കിണറ്റില്‍ ചാടിയാണ് ആത്മഹത്യ ചെയ്തത്. കൂടാതെ ബൊറാലെ ഗ്രാമത്തില്‍ ഒരു കര്‍ഷകന്‍ വൈദ്യുതി കമ്പിയില്‍ പിടിച്ച് ആത്മഹത്യ ചെയ്തു. ശിവൂര്‍ ഗ്രാമത്തില്‍ മറ്റൊരു കര്‍ഷകന്‍ വിഷം കഴിച്ചാണ് ജീവനൊടുക്കിയത്.
Next Story

RELATED STORIES

Share it