മഹാരാഷ്ട്രയില്‍ ഫാക്ടറി തൊഴിലാളികള്‍ക്കു നേരെ ആക്രമണം, എഴുപേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയില്‍ ഫാക്ടറി തൊഴിലാളികള്‍ക്കു നേരെ ആക്രമണം, എഴുപേര്‍ അറസ്റ്റില്‍
X

സംഗ്ലി: മഹാരാഷ്ട്രയില്‍ ഇതരസംസ്ഥാനക്കാരായ ഫാക്ടറി തൊഴിലാളികളെ മഹാരാഷ്ട്ര നിര്‍മ്മാണസേന (എംഎന്‍എസ്) പ്രവര്‍ത്തകര്‍ ആക്രമിച്ചു. രാജ്താക്കറെയുടെ നേതൃത്വത്തിലുള്ള സംഘടനയാണ് എംഎന്‍എസ്. മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പറേഷന്റെ സ്ഥാപനങ്ങളിലെ ജോലികളില്‍ മഹാരാഷ്ട്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു വരികയായിരുന്നു എംഎന്‍എസ്.
ആക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരായ തൊഴിലാളികളാണ് അക്രമത്തിനിരയായത്. കുപ്‌വാഡ് വ്യവസായമേഖലയിലെ ഫാക്ടറിയില്‍ നിന്ന് തിരിച്ചു വരികയായിരുന്നവരാണ് ആക്രമിക്കപ്പെട്ടത്. ഒരു തൊഴിലാളിയുടെ പരാതിയിലാണ് അക്രമികളെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു
Next Story

RELATED STORIES

Share it