മഹാരാഷ്ട്രയില്‍ ട്രക്ക് മറിഞ്ഞ് 18 മരണം

മുംബൈ: മഹാരാഷ്ട്രയിലെ സത്താരയില്‍ നിയന്ത്രണംവിട്ട ട്രക്ക് മറിഞ്ഞ് 18 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്കു പരിക്കേറ്റതായും പോലിസ് അറിയിച്ചു. മരിച്ചവരില്‍ 8 സ്ത്രീകളും 5 കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മുംബൈ-ബംഗളൂരു ദേശീയപാതയിലെ കണ്ടാല മലനിരകള്‍ക്കു സമീപത്തുള്ള  കൊടുംവളവിലാണ് അപകടം. ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.
കര്‍ണാടകയിലെ ബിജാപൂരില്‍ നിന്നു പോയ ട്രക്കില്‍ 34 തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
Next Story

RELATED STORIES

Share it