Flash News

മഹാത്മാ ഗാന്ധി വധത്തില്‍ പുനരന്വേഷണം വേണമെന്ന് അഭിനവ് ഭാരത് സുപ്രീംകോടതിയില്‍

മഹാത്മാ ഗാന്ധി വധത്തില്‍ പുനരന്വേഷണം വേണമെന്ന് അഭിനവ് ഭാരത് സുപ്രീംകോടതിയില്‍
X


ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. മുംബൈ സ്വദേശിയായ പങ്കജ് ഫഡ്‌നിസാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. അഭിനവ് ഭാരതിന്റെ ട്രസ്റ്റിയാണ് പങ്കജ്. അതേസമയം, ഹരജിയുടെ സാധുത എത്രത്തോളമെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂരിയെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായ അമരീന്ദ്രസരണിനെയാണ് അമിക്കസ് ക്യൂരിയായി നിയമിച്ചിരിക്കുന്നത്.

[related]
Next Story

RELATED STORIES

Share it