Flash News

മഴ: വാഗ്ദാനങ്ങള്‍ മാത്രം; അവശ്യസാധനങ്ങള്‍ക്കായി നെട്ടോട്ടമോടി കുട്ടനാട്ടുകാര്‍

മഴ: വാഗ്ദാനങ്ങള്‍ മാത്രം; അവശ്യസാധനങ്ങള്‍ക്കായി നെട്ടോട്ടമോടി കുട്ടനാട്ടുകാര്‍
X
കുട്ടനാട്: സംസ്ഥാനത്ത് കനത്തമഴയെ തുടര്‍ന്നുണ്ടായ കെടുതികള്‍ തുടരുകയാണ്. ആലപ്പുഴയിലും കോട്ടയത്തെയും ജനങ്ങളാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ഭക്ഷ്യസാധനങ്ങള്‍ അടക്കമുള്ളവ ജനങ്ങളുള്ളയിടങ്ങളില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും അരിയും കുടിവെള്ളവും അടക്കമുള്ള ഒന്നും തന്നെ ലഭിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. ആളുകളുടെ എണ്ണം എടുത്ത് അധികൃതര്‍ പോവുകയാണ്.



സാധനങ്ങള്‍ക്ക് അവര്‍ നല്‍കിയ കടലാസുമായി മാവേലി സ്‌റ്റോറില്‍ ചെല്ലാന്‍ പറയുന്നു. അവിടെ എത്തുമ്പോള്‍ സാധനം കഴിഞ്ഞു. അടുത്ത ദിവസം വരുവെന്നാണ് പറയുന്നത്. ബാത്ത് റൂം അടക്കമുള്ള സൗകര്യങ്ങള്‍ക്കും ബുദ്ധിമുട്ടുന്നതായും ഇവര്‍ പറയുന്നു. അതേസമയം, കോട്ടയത്ത് കെടുതികള്‍ രൂക്ഷമാക്കി വീണ്ടും മഴ പെയ്യുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടയില്‍ തന്നെയാണ്. ഇവിടെയും സഹായങ്ങള്‍ ഒന്നും തന്നെ എത്തിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആലപ്പുഴയില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലേറെയാണ് .വെളളപ്പൊക്കത്തിന് പിന്നാലെ രോഗങ്ങള്‍ പടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ആലപ്പുഴയില്‍ നെല്‍കൃഷിയില്‍ മാത്രം 20 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്. കുമരകം, അയ്മനം, ആര്‍പ്പൂക്കര, നീണ്ടൂര്‍, വെച്ചൂര്‍ പഞ്ചായത്തുകളിലാണ് നഷ്ടം ഏറെയും. 170 ഹെക്ടറിലെ പച്ചക്കറി കൃഷിയും 35 ഹെക്ടര്‍ റബറും നശിച്ചു. 1200ക്ഷീരകര്‍ഷകരെയാണ് പേമാരിയും പ്രളയവും കണ്ണീര്‍ക്കുടിപ്പിച്ചത്. പ്രതിദിനം 15000 ലിറ്റര്‍ പാലിന്റെ കുറവ് വന്നു. തീറ്റപോലും കിട്ടാതായതോടെ 30ലേറെ കറവപശുക്കളും കിടാങ്ങളും ചത്തു.
Next Story

RELATED STORIES

Share it