kozhikode local

മഴ പെയ്താല്‍ മലിനജലം ഒഴുകുന്നതു സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്‌ വിദ്യാര്‍ഥികള്‍ക്കു ഭീഷണിയായി കക്കൂസ്മാലിന്യം

കുറ്റിയാടി: കക്കൂസ് മാലിന്യം ഓവുചാലിലേക്ക് ഒഴുക്കി വിടുന്നത് വിദ്യാര്‍ഥികള്‍ക്ക്— ഭീഷണിയാവുന്നു.  കുറ്റിയാടി എംഐയുപി സ്‌കൂള്‍ ഗ്രൗണ്ടിന്റെ മധ്യത്തിലൂടെ പോകുന്ന ഓവുചാലിലേക്കാണു ടൗണിലെയും സമീപത്തെയും ലോഡ്ജുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടത്തില്‍ നിന്ന് മാലിന്യം ഒഴുക്കിവിടുന്നത്. ഓവുചാലുകള്‍ പലഭാഗത്തും പൊട്ടിപൊളിഞ്ഞതും മൂടാത്തതും കാരണം ചെറിയൊരു മഴ പെയ്താല്‍ പോലും മലിനജലം ഗ്രൗണ്ടിലേക്കാണു ഒഴുകിയെത്തുക. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്— പുറമെ തൊട്ടില്‍പ്പാലം, കായക്കൊടി, മരുതോങ്കര, പശുക്കടവ്, തളീക്കര, ദേവര്‍കോവില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക്— ഗവ. താലൂക്ക്— ആശുപത്രി, പഞ്ചായത്ത്—ഓഫിസ്, ഗവ. ഹൈസ്‌കൂള്‍, ടൗണ്‍ മസ്ജിദ്, യതീം ഖാന, കുഞ്ഞിമഠം ക്ഷേത്രം, വനം വകുപ്പ്— ഓഫിസ്— എന്നിവിടങ്ങളിലേക്ക്— എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഉപകരിക്കുന്ന നടപ്പാത കൂടിയാണിത്. അസഹ്യമായ ദുര്‍ഗന്ധം കാരണം വളരെ പ്രയാസത്തോടുകൂടിയാണു ഇതുവഴി ആളുകള്‍ യാത്ര ചെയ്യുന്നത്. പ്രശ്‌ന പരിഹാരത്തിനു ബന്ധപ്പെട്ട അധികൃതര്‍ ശ്രദ്ധിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it