palakkad local

മഴ: തൃത്താല മേഖലയില്‍ വ്യാപക നാശം

ആനക്കര: മഴയില്‍ തൃത്താല മേഖലയില്‍ വ്യാപകമായ നാശനഷ്ടം. വ്യാഴാഴ്ച്ച രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ വൈദ്യുതി വിതരണം പലയിടത്തും തകരാറിലായി. പൊടി വിതച്ച പാടങ്ങളില്‍ വെള്ളം കയറി. കിണര്‍, വീടുകള്‍ എന്നിവ പലയിടത്തും തകര്‍ന്നു. പറക്കുളം ചേക്കോട് തോട് നയ്യൂര്‍ റോഡിന് സമീപം പൊട്ടി ഏക്കര്‍ കണക്കിന് കൃഷി നശിച്ചു.
ആനക്കര വാര്യത്ത് മീനാക്ഷിയുടെ കിണര്‍ മഴയില്‍ ഇടിഞ്ഞു വീണു. രണ്ടാഴ്ച്ച മുന്‍മ്പ് ആള്‍മറ കെട്ടിയതായിരുന്നു. ആള്‍ മറ അടക്കം കിണറിലേക്ക് പതിച്ചു. 50000 രൂപയുടെ നാശ നഷ്ട്ടമുണ്ട്. മഴയില്‍ പല ഗ്രാമീണ റോഡുകളും തകര്‍ന്നു. കുടിവെള്ള പദ്ധിക്കായി ചാല്‍ കീറിയത് റോഡിന്റെ തകര്‍ച്ചക്ക് കാരണമായി. ചേക്കോട് ബാലവാടി റോഡ് മഴയില്‍ തകര്‍ന്നു.
കുടിവെളള പദ്ധതിക്കായി കുഴിയെടുത്ത ഭാഗങ്ങള്‍ വിണ്ടു കീറി പൈപ്പ് മുടിയ മണ്ണെല്ലാം മഴയില്‍ ഒലിച്ചു പോയി. നേന്ത്രവാഴ തോട്ടങ്ങളും കമുങ്ങ്, തെങ്ങ് എന്നിവയും ഒടിഞ്ഞു വീണു. ചേക്കോട് പള്ളി സ്‌ക്കൈലാബ് റോഡില്‍ മരം വൈദ്യുതി കമ്പിയിലേക്ക് വീണു. ശക്തമായ ഇടിയിലും മിന്നലിലും വീടുകളിലെ ഫ്രിഡ്ജ്, എസി, ഫാനുകള്‍ അടക്കം കത്തി പോയി. മിന്നലില്‍ ചേക്കോട് ചാത്തയില്‍ ശശി, ചാത്തയില്‍ ചന്ദ്രിക എന്നിവരുടെ തോട്ടത്തിലെ തെങ്ങുകള്‍ നശിച്ചു.
Next Story

RELATED STORIES

Share it