മഴ: ജില്ലാ കലക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: 24 വരെ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു സാധ്യതയുണ്ട്. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ദുരന്തസാധ്യതയുള്ള താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കാനാണ് പ്രധാന നിര്‍ദേശം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളില്‍ ആവശ്യമാണെങ്കില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ തന്നെ ആളുകളെ മാറ്റിത്താമസിപ്പിക്കാവുന്നതാണെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it