Kottayam Local

മഴക്കെടുതി; സേവനരംഗത്ത് കര്‍മനിരതരായി എസ്ഡിപിഐ പ്രവര്‍ത്തകരും

കോട്ടയം: മഴക്കെടുതി അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി എസ്ഡിപിഐ പ്രവര്‍ത്തകരും രംഗത്ത്. മൂന്നു ദിവസമായി കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനരംഗത്ത് സജീവമാവുകയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍.
വിവിധ മേഖലകളില്‍ വീടിനുള്ളില്‍ കുടുങ്ങിയവരെയും പുറത്ത് കടക്കാന്‍ പ്രയാസപ്പെട്ടവരെയും ട്യൂബുകളും ബോട്ടുകളും സംഘടിപ്പിച്ച് കരയ്‌ക്കെത്തിച്ചു. കുടുതല്‍ വെള്ളം കയറിയ നീലിമംഗലം, മുണ്ടകം, പള്ളിപ്പുറം, കുമാരനല്ലൂര്‍ എന്നിവിടങ്ങളിലാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ സഹായമായി എത്തിയത്.
വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും പഴ വര്‍ഗങ്ങള്‍, ഭക്ഷണങ്ങള്‍, പച്ചക്കറികള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ എത്തിച്ചു നല്‍കി. 150ഓളം ആളുകളെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കരയ്‌ക്കെത്തിച്ചതായി കോട്ടയം മണ്ഡലം പ്രസിഡന്റ് ഷെഫീഖ് റസാഖ് പറഞ്ഞു. ഇവിടങ്ങളില്‍ നിജില്‍ ബഷീര്‍, ഷെമീര്‍ പള്ളിപ്പുറം, ഷാജി നീലിമംഗലം, അബ്ദുര്‍റഹീം, എം എസ് സിറാജുദ്ദീന്‍ എന്നിവര്‍ സേവന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
കൂടാതെ വെള്ളം കയറിയ കുമ്മനം, അംബൂരം, താഴത്തങ്ങാടി എന്നിവിടങ്ങളില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി.
ദുരിതം നേരിട്ട കുടുംബാംഗങ്ങള്‍ക്ക് പച്ചക്കറിയും പലചരക്കു സാധനങ്ങളും എത്തിച്ചുനല്‍കി. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് സാലി, മണ്ഡലം സെക്രട്ടറി നൗഷാദ് കുമ്മനം, അബ്ദുല്‍ റഹീം, അബൂബക്കര്‍, തനീഷ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it