malappuram local

മല്‍സരിക്കാത്ത വാര്‍ഡുകളില്‍ മനസ്സാക്ഷി വോട്ട് ചെയ്യും: പിഡിപി

പൊന്നാനി: വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കാത്ത വാര്‍ഡുകളിലും ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും മന:സ്സാക്ഷി വോട്ട് ചെയ്യാന്‍ പിഡിപി വെളിയങ്കോട് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സദാചാരമൂല്യങ്ങളിലും അഴിമതി വിരുദ്ധതയിലും വിശ്വസിക്കുകയും അത് നടപ്പാക്കാന്‍ ആഗ്രഹിക്കുന്നവരുമായ സ്ഥാനാര്‍ഥികളെ വോട്ട് ചെയ്യുന്നതില്‍ മാനദണ്ഡമാക്കാനും യോഗം തീരുമാനിച്ചു. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ സനൂജ ജബ്ബാറും, പതിനാറാം വാര്‍ഡില്‍ നഫീസകുട്ടി അഷ്‌റഫും, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ വെളിയങ്കോട് ഡിവിഷനില്‍ നൗഷാദ് മേളിയിലുമാണ് പിഡിപി സ്ഥാനാര്‍ഥികള്‍. യോഗത്തില്‍ പ്രസിഡന്റ് കെ കെ ലത്തീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് മെമ്പര്‍ എം മൊയ്തുണ്ണി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി അസീസ് വെളിയങ്കോട്, ടി പി മജീദ്, കെ മുഹമ്മദുണ്ണി, മുഹമ്മദ് ഷെരീഫ്, അലി, കാസിം, സ്ഥാനാര്‍ഥികളായ നൗഷാദ് വെളിയങ്കോട്, സനൂജ ജബ്ബാര്‍, നഫീസകുട്ടി അഷ്‌റഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it