malappuram local

മല്‍സരപ്രാവുകളെ കഴുത്തറുത്ത് കൊന്ന നിലയില്‍

പരപ്പനങ്ങാടി: മത്സര പ്രാവുകളെ കഴുത്തറുത്ത നിലയില്‍ കണ്ടത്തി.പരപ്പനങ്ങാടി സദ്ദാം ബീച്ച് കെ ടി നഗറില്‍ താമസിക്കുന്ന കെ അര്‍ഷാദിന്റെ വീട്ടില്‍ വളര്‍ത്തുന്ന 18 മത്സര പ്രാവുകളെയാണ് കഴുത്തറുത്ത് കൊലപെടുത്തിയ നിലയില്‍ കണ്ടത്  പ്രാവു ടൂര്‍ണ്ണമെന്റ് മത്സരങ്ങള്‍ക്കായി വളര്‍ത്തുന്ന 28 പ്രാവുകളില്‍ 18 എണ്ണത്തിനെ കഴുത്തറുത്തും, ബാക്കി കഴുത്ത് ഞെരിച്ചുമാണ് കൊന്നിരിക്കുന്നത് ഒരു ലക്ഷത്തോളം രൂപ ഇവക്കുണ്ട്. ഇന്നലെ രാവിലെ കുട് തുറന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.പരപ്പനങ്ങാടി പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it