Pathanamthitta local

മല്ലപ്പള്ളി താലൂക്കില്‍ അനധികൃത മദ്യശാലകള്‍ പെരുകുന്നു



മല്ലപ്പള്ളി: താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ അനധികൃത മദ്യശാലകള്‍ പെരുകുന്നു. ബീവറേജസില്‍ നിന്നും വാങ്ങുന്ന  മദ്യം കുടിക്കുന്നതിന് കടകളിലും ഹോട്ടലുകളിലും മറ്റും സൗകര്യം ഏര്‍പ്പെടുത്തുന്നതായും പറയുന്നു. മദ്യപന്‍മാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഭക്ഷണ സാധനങ്ങളും  ഇങ്ങനെയുള്ളടത്ത് തയ്യാറാക്കുന്നുണ്ട്. മദ്യപിച്ചശേഷം കുപ്പി റോഡിലേക്ക് എറിയുന്നതും നിത്യസംഭവമാണ്. രാത്രിയായി കഴിഞ്ഞാല്‍ മല്ലപ്പള്ളിയും പരിസര പ്രദേശങ്ങളും മദ്യപന്‍മാര്‍ സ്വയം ഏറ്റെടുക്കുകയാണ് പതിവ്. ബസ് യാത്രികര്‍ക്ക് നേരെ അസഭ്യം പറച്ചിലും കൈയേറ്റ  ശ്രമവവും ഉണ്ടാവാറുണ്ട്. വീടുകള്‍ കേന്ദ്രീകരിച്ചും മദ്യവില്‍ പപ്പന ഉള്ളതായി അറിയുന്നു.  റോഡിന്റെ  വശങ്ങളില്‍ വാഹനം നിര്‍ത്തിയിട്ട് മദ്യപിക്കുന്നവരും മദ്യവില്‍പന നടത്തുന്നവരും ഇപ്പോള്‍ നിരവധിയാണ്.  മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് വാറ്റ് നടക്കുന്നതായും പരാതി  ഉയര്‍ന്നിട്ടുണ്ട്. ഓട്ടോറിക്ഷകളില്‍ ആവശ്യക്കാര്‍ക്കെത്തിച്ച് കൊടുക്കുന്ന സംഘങ്ങള്‍ സജീവമാണ്്്. അനധികൃത മദ്യവില്‍പന നടത്തുന്നവര്‍ക്ക് മല്ലപ്പള്ളി ബീവറേജില്‍ വേണ്ട സഹായം ലഭിക്കുന്നതായും ആക്ഷേപമുണ്ട്്്്. ഇവര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ തന്നെ ക്യൂവിന്റെ സൈഡിലൂടെ ആവശ്യത്തിന് സാധനം കൊടുക്കാറുണ്ട്. ഇതിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരാണ് മല്ലപ്പള്ളി ബീവറേജില്‍  ജോലി ചെയ്യുന്നത്.  കമ്മീഷന്‍ ഇനത്തില്‍ ബില്‍ ഇല്ലാതെയാണ് ഇങ്ങനെയുള്ള മദ്യകുപ്പികള്‍  ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. അനധികൃതമായി മദ്യം വാങ്ങിക്കുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ ക്യൂവിലുള്ളവര്‍ മണിക്കൂറുകളോളം നില്‍ക്കേണ്ട അവസ്ഥയാണ്. തിരക്ക്  കൂടിയാലും കൗണ്ടറിന്റെ എണ്ണം ജീവനക്കാര്‍ കൂട്ടാറില്ലെന്ന പരാതിയും  വ്യാപകമാണ്. എക്‌സൈസ്-പോലിസ് ഉദ്യോഗസസ്ഥരും ബീവറേജ്—സ് ജീവനക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്നാണ്  നാട്ടുകാരുടെ ആരോപണം. ഇവരില്‍ ചില പോലിസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നതായും ആക്ഷേപമുണ്ട്്്.
Next Story

RELATED STORIES

Share it