മല്യക്കെതിരായ കേസ്: വിദേശരാജ്യങ്ങളുടെ സഹായം തേടും

ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിദേശരാഷ്ട്രങ്ങളുടെ സഹായം തേടും. യുനൈറ്റഡ് ബ്രിവറീസ് ചെയര്‍മാനായ മല്യയുടെ വിദേശത്തെ മുഴുവന്‍ ആസ്തികളുടെയും വിവരങ്ങള്‍ ശേഖരിക്കാനാണിത്. ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെയും ഹോങ്കോങിന്റെയും സഹായം തേടും. ഇതുസംബന്ധിച്ച നയതന്ത്ര കത്ത് ബന്ധപ്പെട്ട കോടതിയില്‍നിന്നു ലഭ്യമാക്കാന്‍ ഇഡി ശ്രമം തുടങ്ങി.
Next Story

RELATED STORIES

Share it