മലേസ്യ ഓപണ്‍: സെയ്‌ന പുറത്ത്

ക്വാലാലംപൂര്‍: ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ സെയ്‌ന നെഹ് വാളിന് സെമി ഫൈനലില്‍ വീണ്ടും അടിതെറ്റി. മലേസ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലാണ് അവസാനമായി സെമിയില്‍ സെയ്‌ന തോല്‍വി വഴങ്ങിയത്.
വ്യത്യസ്ഥ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായ മൂന്നാം സെമി ഫൈനലുകളിലാണ് സെയ്‌ന തോല്‍വി വഴങ്ങുന്നത്. ഇന്നലെ നടന്ന മലേസ്യന്‍ ഓപണ്‍ സെമിയില്‍ ചൈനീസ് തായ്‌പേയിയുടെ തായ് ഷു യിങിനോടാണ് ഇന്ത്യന്‍ താരം പരാജയം സമ്മതിച്ചത്. 19-21, 13-21 എന്നീ സ്‌കോറുകള്‍ക്കായിരുന്നു സെയ്‌നയുടെ തോല്‍വി.
Next Story

RELATED STORIES

Share it