World

മലേസ്യയില്‍ മെയ് ഒമ്പതിന് പൊതു തിരഞ്ഞെടുപ്പ്

ക്വാലാലംപൂര്‍: മലേസ്യയില്‍ മെയ് ഒമ്പതിന് പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍ 28ന് നാമനിര്‍ദേശം നല്‍കണം. 11 ദിവസമാണ് പ്രചാരണത്തിന് അനുവദിച്ചിട്ടുള്ളത്. മെയ് ഒമ്പതിന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ചല്ല തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. തിരഞ്ഞെടുപ്പിന് 14 അന്താരാഷ്ട്ര നിരീക്ഷകരെയും 14 പ്രാദേശിക നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്.
61 വര്‍ഷമായി അധികാരത്തിലിരിക്കുന്ന കൂട്ടുകക്ഷി ഭരണത്തിന് തിരഞ്ഞെടുപ്പ് കഠിനമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സാധനങ്ങളുടെ വിലവര്‍ധനയും രാജ്യത്തെ ഫണ്ട് തിരിമറിയും ജനങ്ങള്‍ക്കിടയില്‍ ഭരണവിരുദ്ധ വികാരം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. പ്രധാനമന്ത്രി നജീബ് റസാഖ് നേതൃത്വം കൊടുക്കുന്ന ബാരിസണ്‍ നാഷനല്‍ കൂട്ടുകക്ഷി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു.  മലേസ്യയെ വ്യവസായ കേന്ദ്രമാക്കി മാറ്റിയ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദാണ് നജീബ് റസാഖിന്റെ മുഖ്യ എതിരാളി.
Next Story

RELATED STORIES

Share it