World

മലേസ്യന്‍ വിമാനം തകര്‍ത്തതു റഷ്യന്‍ മിസൈലെന്ന് അന്വേഷണ സംഘം

ക്വാലാലംപൂര്‍: 2014ല്‍ കിഴക്കന്‍ ഉക്രെയിന് മുകളില്‍ മലേസ്യന്‍ വിമാനം തകര്‍ത്തതു റഷ്യന്‍ സൈന്യത്തിന്റെ മിസൈല്‍ ആണെന്ന് അന്താരാഷ്ട്ര അന്വേഷണ സംഘം. റഷ്യന്‍  സൈനിക താവളത്തില്‍ നിന്നു തൊടുത്തുവിട്ട മിസൈലാണു വിമാനത്തെ തകര്‍ത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഓസ്‌ട്രേലിയ, ബെല്‍ജിയം, മലേഷ്യ, നെതര്‍ലന്‍ഡ്‌സ്, ഉക്രയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രോസിക്യൂട്ടര്‍മാരുടെ സംയുക്ത സംഘമാണ് അന്വേഷിച്ചത്. ആംസ്റ്റര്‍ഡാമില്‍ നിന്നു മലേസ്യയിലേക്ക് 298 യാത്രക്കാരുമായി പോയ ബോയിങ് 777 വിമാനമാണു യാത്രാമധ്യേ ആകാശത്തു വച്ചു തകര്‍ന്നത്. ഉെക്രയിനിലെ വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്നു തൊടുത്തുവിട്ട മിസൈലാണു വിമാനം തകര്‍ത്തതെന്നും തങ്ങളുടെ ആയുധങ്ങള്‍ അതിന് ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു റഷ്യയുടെ അവകാശവാദം.
ന്നാല്‍ ഈ മിസൈല്‍ വിക്ഷേപിക്കുന്നതിനു വേണ്ടി ഉപയോഗിച്ച എല്ലാ വാഹനങ്ങളും റഷ്യന്‍ സേനയുടെ ഭാഗമായിട്ടുള്ളവയാണെന്നു വില്‍ബോര്‍ട്ട് പൗലിസെനിന്റെ നേതൃത്വത്തിലുള്ള ഡച്ച് അന്വേഷണ സംഘം അറിയിച്ചു. വിമാനത്തിലെ ഭൂരിപക്ഷം പേരും ഡച്ച് യാത്രി കരായിരുന്നു. ഈ സാഹചര്യത്തിലാണു ഡച്ച് പൊലീസ് രാജ്യാന്തര വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക െ്രെകം സ്‌ക്വാഡിനെ നിയോഗിച്ചത്. റഷ്യയുടെ 53ാം ആന്റിഎയര്‍ക്രാഫ്റ്റ് ബ്രിഗേഡില്‍ നിന്നാണു മിസൈല്‍ വിക്ഷേപിച്ചതെന്നാണു വിവരം.റഷ്യന്‍ നിര്‍മിത ബക് മിസൈലാണു വിമാനം തകര്‍ത്തതെന്ന് 2015ല്‍ ഒക്ടോബറില്‍ തന്നെ ഡച്ച് സുരക്ഷാ ബോര്‍ഡ് പറഞ്ഞിരുന്നു.
എന്നാല്‍ അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും റഷ്യന്‍ വക്താവ് പ്രതികരിച്ചു. ഇതിനു തെളിവുകള്‍ ഹാജരാക്കാനും അദ്ദേഹം വെല്ലുവിളിച്ചു.
Next Story

RELATED STORIES

Share it