മലേഷ്യന്‍ ഗ്രാന്റ്പ്രിക്സ് സിന്ധുവിന്
BY Sumeera SMR24 Jan 2016 8:09 PM GMT
Sumeera SMR24 Jan 2016 8:09 PM GMT
പെനാങ്: മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്റ്പ്രിക്സ് ബാഡ്മിന്റണ്‍ കിരീടം രണ്ടാം തവണയും ഇന്ത്യയുടെ പിവി സിന്ധുവിന്. കലാശപ്പോരാട്ടത്തില്‍ സ്കോട്ട്ലന്‍ഡിന്റെ ക്രിസ്റ്റി ഗില്‍മോറിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തോല്‍പ്പിച്ചത്. സ്കോര്‍: 21-15, 21-9.
മല്‍സരത്തിന്റെ തുടക്കം മുതല്‍ത്തന്നെ മേധാവിത്വം പുലര്‍ത്തിയ സിന്ധു വെറും 32 മിനിറ്റ് മാത്രമെടുത്താണ് എതിരാളിയെ അടിയറവ് പറയിച്ചത്. ആദ്യ ഗെയിമില്‍ 5-2ന് മുന്നിട്ടു നിന്ന സിന്ധുവിന് അവസാന റൗണ്ടില്‍ 18-14ന് ലീഡ് നിലനിര്‍ത്താനായി. പിന്നീട് തുടര്‍ച്ചയായി മൂന്നു പോയിന്റുകള്‍ കൂടി നേടി സിന്ധു ആധിപത്യം ഉറപ്പിക്കുകയായിരുന്നു. 2013ലാണ് നേരത്തെ സിന്ധു ടൂര്‍ണമെന്റില്‍ കിരീടം നേടിയത് സിന്ധുവിന്റെ അഞ്ചാം ഗ്രാന്റ്പ്രിക്സ് കിരീടമാണിത്.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT