kannur local

മലയോരത്ത് ചുഴലിക്കാറ്റ് ; 35 വീടുകള്‍ തകര്‍ന്നു



ഇരിട്ടി: മലയോര പഞ്ചായത്തുകളായ ആറളം, അയ്യംകുന്ന് മേഖലയില്‍ ഇന്നലെ പുലര്‍ച്ചെ വീശിയടിച്ച ചുഴലിക്കാറ്റില്‍ 35 വീടുകള്‍ തകരുകയും ഏക്കര്‍ കണക്കിന് സ്ഥലത്തെ കാര്‍ഷികവിളകള്‍ നശിക്കുകയും ചെയ്തു. ആറളം പഞ്ചായത്തിലെ പുതിയങ്ങാടി, ചതിരൂര്‍, വിയറ്റ്‌നാം കോളനി, വാളത്തോട്, മഞ്ചോട്, വെളിമാനം എന്നിവിടങ്ങളില്‍ 20ഓളം വീടുകളാണ് ഭാഗികമായും പൂര്‍ണമായും തകര്‍ന്നത്. പുതിയകുളങ്ങര ഷാജി, ജയരാജന്‍, നഫീസ ചെവിടംകുഴിയില്‍, ആസ്യ ഇല്ലിക്കല്‍, മംഗലശ്ശേരി മോഹന്‍ദാസ്, കുളത്തിങ്കല്‍ മേരി, പുത്തനറ ബാബു, കല്യാര്‍ വീട്ടില്‍ ലീല, ജോസഫ് ഒറ്റകപ്പലുമാവുങ്കല്‍, ആര്‍ കെ മറിയം, സിലി ബെന്നി, കെ ടി തോമസ്, ഇന്ദിര തുടങ്ങിയവരുടെ വീടുകള്‍ക്കാണ് നാശം. മൂന്നു പശുത്തൊഴുത്തുകള്‍ മരംവീണ് തകര്‍ന്നു. അയ്യംകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ, കരിക്കോട്ടക്കരി, അങ്ങാടിക്കടവ്, കൊട്ടുകപ്പാറ, എടപ്പുഴ, കൂമന്‍തോട്, പാറക്കപ്പാറ, വെമ്പചാപ്പ എന്നിവിടങ്ങളില്‍ 15ഓളം വീടുകള്‍ക്ക് നാശം നേരിട്ടു. ബിന്ദുമോള്‍ പുളിമ്പന്‍ കാട്ടില്‍, പ്രസാദ് തകിടിയില്‍, മാത്യു വട്ടോളി, കത്രീന ജോണ്‍ പാങ്കോട്ട്, ത്രേസ്യാമ്മ കല്ലുകാലയില്‍, ഏലിയാമ്മ ബാബു, ജിനീഷ് കൂറ്റാരപ്പള്ളി, ആന്റണി കടക്കപ്പള്ളി, ചാക്കോ വലിയതടത്തില്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശം. ഇരു പഞ്ചായത്തുകളിലും റബര്‍, വാഴ, തെങ്ങ്, കവുങ്ങ്, മരച്ചീനി, മാവ്, പച്ചക്കറി എന്നിവയെല്ലാം കാറ്റില്‍ നശിച്ചു. ബാങ്കുകളില്‍നിന്നും മറ്റു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും പണം കടമെടുത്ത് കൃഷി ചെയ്ത കുലക്കാറായ വാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്. കരിക്കോട്ടക്കരി, എടപ്പുഴ, വലിയപറമ്പുങ്കരി, അങ്ങാടിക്കടവ് എന്നിവിടങ്ങളിലെ കാര്‍ഷികവിളകള്‍ നശിച്ചു. രണ്ടാഴ്ച മുമ്പ് ആറളം, അയ്യംങ്കുന്ന് പഞ്ചായത്തുകളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശമുണ്ടായിരുന്നു. അന്നത്തെ നഷ്ടത്തിന്റെ കണക്ക് ശേഖരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം വീണ്ടും കാറ്റ് വീശിയത്. ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, വൈസ് പ്രസിഡന്റ് കെ വേലായുധന്‍, വില്ലേജ് ഓഫിസര്‍ മഹേഷ്, അയ്യംകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീബ സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, വില്ലേജ് ഓഫിസര്‍ വി പ്രദീപന്‍ എന്നിവര്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കൃഷിനാശമുണ്ടായവര്‍ക്കും വീട് നഷ്ടപ്പെട്ടവര്‍ക്കും ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാ ര്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it