Pathanamthitta local

മലയാളം വൈജ്ഞാനിക ഭാഷയാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത



പത്തനംതിട്ട: മലയാള ഭാഷ അക്കാദമിക-വൈജ്ഞാനിക രംഗത്തേക്ക്  കടന്നു വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എഡിഎം അനു എസ് നായര്‍ പറഞ്ഞു. മലയാള ഭാഷയില്‍ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം സാധ്യമല്ല. ഇതിന് മാറ്റം വരണം. സാഹിത്യ-സാംസ്—കാരിക രംഗത്ത് മലയാളം ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും വൈജ്ഞാനിക രംഗത്തുകൂടി വ്യാപിച്ചാല്‍ മത്രമേ ഭാഷ കൂടുതല്‍ സ്വീകാര്യമാകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മലയാളം ഔദ്യോഗിക ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭരണഭാഷ എന്നത് ഭരിക്കപ്പെടുന്നവരുടെ ഭാഷയാകുമ്പോള്‍ മാത്രമേ ജനാധിപത്യം അര്‍ഥപൂര്‍ണമാവുകയുള്ളു. ഭരണകര്‍ത്താക്കള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ സാധാരണക്കാരന് മനസിലാകണം.നിയമപരവും ഭരണപരവുമായ ഭാഷയുടെ നിയതമായ അര്‍ഥതലം ചോര്‍ന്നു പോകാതെ പൊതുജനത്തിന് മനസിലാകുന്നിടത്താണ് ഭരണകര്‍ത്താവിന്റെ വിജയം. ഇതിന് ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണ്. സ്—കൂള്‍ തലം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് മലയാള ഭാഷയില്‍ അഭിമാനം വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍മാരായ പി ടി എബ്രഹാം, എന്‍ ജയശ്രീ സംസാരിച്ചു.
Next Story

RELATED STORIES

Share it