മലബാര്‍ കലാപ സമരസ്മരണയുമായി തിരൂരങ്ങാടിയില്‍ കവാടം
BY kasim kzm9 Jan 2018 4:07 AM GMT
kasim kzm9 Jan 2018 4:07 AM GMT
തിരൂരങ്ങാടി: തിരൂരങ്ങാടിയി ല്‍ 1921ലെ മലബാര്‍ കലാപ സമരസ്മരണയുമായി കവാടം ഒരുങ്ങി. ചന്തപ്പടിയിലെ കമ്മ്യൂണിറ്റിഹാളിനു മുന്നിലാണ് തിരൂരങ്ങാടി നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കവാടം നിര്‍മിച്ചത്. സമരത്തെ കുറിച്ചുള്ള ലഘുവിവരണത്തോടെയാണ് കവാടമെന്നത് ചരിത്രാന്വേഷികള്‍ക്ക് പ്രയോജനപ്പെടും. മലബാര്‍ കലാപത്തിന്റെ സിരാകേന്ദ്രമായി വര്‍ത്തിച്ച തിരൂരങ്ങാടിയില്‍ നിരവധി പേരാണ് വിവിധ പ്രദേശങ്ങളില്‍ നിന്നും ചരിത്രം തേടിയെത്തുന്നത്. സമരത്തില്‍ രക്തസാക്ഷികളായവര്‍, തൂക്കിലേറ്റപ്പെട്ടവര്‍, പരിക്കേറ്റവര്‍ തുടങ്ങിയവരുടെ പേരുകളും കവാടത്തില്‍ കൊത്തിവച്ചിട്ടുണ്ട്. കവാടം നാളെ കാലത്ത് 10 മണിക്ക് പി കെ അബ്ദുറബ്ബ് എംഎല്‍ എ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ചു ചരിത്ര പഠന ക്ലാസ് നടക്കും. ഡോ. കെ കെ അബ്ദുല്‍ സത്താര്‍, മംഗലം ഗോപിനാഥ്, അഡ്വ.പി എം എ സലാം, അരിമ്പ്ര മുഹമദ് പങ്കെടുക്കും.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT