Flash News

മലപ്പുറത്തെ വോട്ടര്‍മാരെ അധിക്ഷേപിച്ച് പ്രസ്താവന - കടകംപള്ളി മാപ്പുപറയണം: കോണ്‍ഗ്രസ്



തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മലപ്പുറത്തെ വോട്ടര്‍മാരെ അധിക്ഷേപിച്ച് നടത്തിയ പ്രസ്താവന അപലപനീയമാണെന്നും ഇത് തീര്‍ത്തും ദുരുദ്ദേശ്യപരവും വര്‍ഗീയത ആളിക്കത്തിക്കാനുദ്ദേശിച്ചുള്ളതാണെന്നും കെപിസിസി സംയുക്ത യോഗം വിലയിരുത്തി. മലപ്പുറത്തെ മതേതര ജനസമൂഹത്തെ അധിക്ഷേപിച്ച മന്ത്രി കടകംപള്ളി മാപ്പുപറയണമെന്നും യോഗം ആവശ്യപ്പെട്ടു. പി കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം മോദി സര്‍ക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ക്കും പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കുമെതിരായ ജനവിധിയും മതനിരപേക്ഷതയുടെ വിജയവുമാണ്. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായി എന്ന സിപിഎം കണ്ടെത്തല്‍ വസ്തുതാപരമായും രാഷ്ട്രീയമായും ശരിയല്ല. രാഷ്ട്രീയമായ വിധിയെഴുത്താണ് മലപ്പുറത്ത് നടന്നത്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്നു നേതാക്കള്‍ ബിജെപിയിലേ—ക്കു പോവുന്നു എന്ന് പ്രചാരണം നടത്തിയ കോടിയേരിയുടെ ലക്ഷ്യം കേരള രാഷ്ട്രീയം സിപിഎമ്മിലും ബിജെപിയിലും മാത്രമായി കേന്ദ്രീകരിക്കുക എന്നതായിരുന്നു. മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ സമ്മര്‍ദങ്ങള്‍ക്കു വഴിപെടാതെ പ്രവര്‍ത്തിക്കുന്ന ദേവികുളം സബ്കലക്ടറുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും യോഗം വ്യക്തമാക്കി.
Next Story

RELATED STORIES

Share it