മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വനിതയുടെ മൃതദേഹം ഖബറടക്കി
BY swapna en21 Jan 2016 5:45 AM GMT
X
swapna en21 Jan 2016 5:45 AM GMT
ദുബയ്: താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് പയ്യോളി സ്വദേശിനി പൂവഞ്ചാലില്‍ ഫൗസിയ(43)യുടെ മയ്യിത്ത് സോനാപൂര്‍ ഖബര്‍സ്താനില്‍ മറവു ചെയ്തു. ഹൂര്‍ അല്‍ അന്‍സിലെ താമസ സ്ഥലത്ത് അഴുകിയ നിലയിലാണ് ഇവരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വീട്ടുവേലക്കാരിയുടെ വിസയിലായിരുന്നു ഇവര്‍ ദുബയിലെത്തിയത്. ഹൂര്‍ അല്‍ അന്‍സിലെ ഒരു വില്ലയിലാണ് ഫൗസിയ താമസിച്ചിരുന്നത്. ഇവരുടെ മുറി ദിവസങ്ങളായി തുറക്കാതെ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ട ഒരു സൂപര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. പൂവഞ്ചാലില്‍ അബ്ദുള്ള-ഫാത്തിമ ദമ്പതികളുടെ മകളാണ്. രോഗികളായ മാതാപിതാക്കളുടെയും മക്കളുടെയും ഏക ആശ്രയമായിരുന്നു ഫൗസിയ. ഫെമിന, ഫസ്ന, ഫാസില്‍ എന്നിവരാണ് മക്കള്‍. ഇവരില്‍ രണ്ടു പേര് വിദ്യാര്‍ത്ഥികളാണ്.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT