Flash News

മരിച്ച അഞ്ച് കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി വീതം നല്‍കി



മന്‍സോര്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കര്‍ഷകപ്രക്ഷോഭം തിളച്ചുമറയുന്ന മന്‍സോര്‍ സന്ദര്‍ശിച്ചു. പോലിസ് വെടിവയ്പില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ ചൗഹാന്‍ അഞ്ച് കര്‍ഷക കുടുംബങ്ങള്‍ക്ക്ഓരോ കോടി രൂപയുടെ ചെക്ക് കൈമാറി. വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിവേചനാധികാര നിധിയില്‍ നിന്നാണ് ഈ തുക അനുവദിക്കുന്നതെന്നും ഇ പേമെന്റ് സംവിധാനത്തിലൂടെ ജില്ലാ കലക്ടര്‍ തുക കര്‍ഷക കുടുംബങ്ങളിലേക്കെത്തിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. മന്‍സോറിലെ ബദ്‌വാന്‍ ഗ്രാമത്തില്‍ 26 വയസ്സുള്ള യുവാവിനെ പോലിസ് മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. പ്രത്യേക വിമാനത്തില്‍ ഭാര്യയോടൊപ്പം എത്തിയ മുഖ്യമന്ത്രി പോലിസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട ഘനശ്യാമിന്റെ കുടുംബത്തേയും സന്ദര്‍ശിച്ചു. കര്‍ഷകരുടെ കൊലപാതകത്തിനുത്തരവാദിയായവര്‍ക്കെതിരേ  നടപടികള്‍ സ്വീകരിക്കുമെന്നും ചൗഹാന്‍ ഇവര്‍ക്ക് ഉറപ്പുനല്‍കി. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട എല്ലാവരുടെയും കുടുംബങ്ങളെ മുഖ്യമന്ത്രി സന്ദര്‍ശിക്കും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലിസ് ഒരുക്കിയത്.
Next Story

RELATED STORIES

Share it