Kollam Local

മരണമടഞ്ഞവരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കാം

കൊല്ലം: മല്‍സ്യത്തൊഴിലാളികളായ രക്ഷിതാക്കള്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ ടെക്‌നിക്കല്‍ ഉള്‍പ്പടെയുള്ള പഠനത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  അര്‍ഹരായ വിദ്യാര്‍ഥികള്‍ 16 നകം സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ അപേക്ഷ നല്‍കണം. ക്ഷേമനിധി പാസ് ബുക്കിന്റെ പകര്‍പ്പ്, സ്‌കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, രക്ഷിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2792850 എന്ന നമ്പരില്‍ ലഭിക്കും.
Next Story

RELATED STORIES

Share it