ernakulam local

മരട് നഗരസഭയ്ക്ക് 5 കോടിയുടെ കടബാധ്യത: വൈസ് ചെയര്‍മാന്‍

മരട്: യുഡിഎഫ് കഴിഞ്ഞ അഞ്ച് വര്‍ഷം ഭരിച്ച് മരട് നഗരസഭയ്ക്ക് അഞ്ച് കോടിയുടെ കടബാധ്യത നല്‍കിയാണ് ഭരണം കൈയൊഴിഞ്ഞതെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ കെ എ ദേവസി. കെടുകാര്യസ്ഥതയും കഴിവില്ലായ്മയും മൂലം വരുത്തിവച്ച വിനയാണ് ഇതിന്റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ ശനിയാഴ്ച വരെയുള്ള ബാങ്ക് ബാലന്‍സ് വെറും 11 ലക്ഷം രൂപ മാത്രമേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎന്‍എല്‍ ഡിസംബര്‍ 6ന് നടത്തിയ മതേതര സംരക്ഷണ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വര്‍ഷം ഭരിച്ചിട്ടും എല്‍ഡിഎഫ് പഞ്ചായത്ത് ഭരണത്തില്‍ പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തില്‍ എയര്‍ കണ്ടീഷണര്‍ ഘടിപ്പിച്ച് ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാന്‍ സാധിച്ചില്ല. പത്ത് ലക്ഷം രൂപ മുടക്കി തേവര- നെട്ടൂര്‍ കടത്തിനായി ബോട്ട് ഇറക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ കട്ടപ്പുറത്താവുകയും തുരുമ്പ് എടുത്ത് നശിക്കുകയുമാണിപ്പോള്‍.
Next Story

RELATED STORIES

Share it