ernakulam local

മയക്കുമരുന്നു സംഘത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്: മൂന്നംഗ സംഘം അറസ്റ്റില്‍



പള്ളുരുത്തി:  ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്. അരൂര്‍ വില്ലേജ് ചക്കനാട്ട് വീട്ടില്‍ വില്‍സന്റെ ഭാര്യ ഷേര്‍ളി (52)യെ പരിക്കുകളോടെ കരുവേലിപ്പടി ഗവ. മഹാരാജാസ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 ഓടെ കുമ്പളങ്ങി ഇല്ലിക്കല്‍ ജങ്ഷനു സമീപമാണ് സംഭവം. ഷേര്‍ളിയും സഹോദരന്‍ ജോണ്‍സണുമായി റോഡിലൂടെ പോകുമ്പോള്‍ കാറിലെത്തിയ സംഘം ജോണ്‍സനെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയപ്പോഴാണ് ഷേര്‍ളിക്ക് മര്‍ദ്ദനമേറ്റത്. നാട്ടുകാര്‍ തടയാന്‍ എത്തിയ സമയം ഇവരേയും ഭീഷണിപ്പെടുത്തി കാറില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച സംഘത്തെ പോലിസ് പിടികൂടുകയായിരുന്നു. കുമ്പളങ്ങി സ്വദേശികളായ റോഷന്‍ കോന്നോത്ത്, ജോസഫ് ദിലീഷ്, ഷെറിന്‍ ചെമ്പാടി എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പള്ളുരുത്തി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it