മന്ത്രി ബാലകൃഷ്ണന് എതിരേ ദ്രുതപരിശോധനക്ക് ഉത്തരവ്

തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ ദ്രുതപരിശോധനയ്ക്കു തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മന്ത്രിക്കു പുറമെ കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി റെജി ജി നായര്‍, മുന്‍ പ്രസിഡന്റ് ജോയ് തോമസ്, മുന്‍ ചീഫ് ഓഫിസര്‍ ആര്‍ ജയകുമാര്‍, റീജ്യനല്‍ ഓഫിസര്‍ സ്വിഷ് സുകുമാര്‍ എന്നിവര്‍ക്കെതിരേയാണ് അന്വേഷണം. 2013, 2014, 2015 കാലയളവില്‍ കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം നല്‍കിയ ഹരജിയിലാണു നടപടി. വിദേശമദ്യ ഇറക്കുമതിയില്‍ കമ്മീഷന്‍ തട്ടിയെടുക്കല്‍, 141 മണ്ഡലങ്ങളില്‍ മൊബൈല്‍ ത്രിവേണിക്കു വേണ്ടി വാഹനങ്ങളുടെ ബോഡി കെട്ടിയതിലെ അഴിമതി, പൂജപ്പുര നീതി മെഡിക്കല്‍ സ്‌റ്റോര്‍ നിര്‍മാണത്തിലെ ക്രമക്കേട് എന്നിവ സംബന്ധിച്ചാണ് അന്വേഷണം. റിപോര്‍ട്ട് ഏപ്രില്‍ നാലിനു ഹാജരാക്കാനും ജഡ്ജി എസ് എസ് വാസന്‍ ഉത്തരവിട്ടു.
Next Story

RELATED STORIES

Share it