thiruvananthapuram local

മന്ത്രി തോമസ് ചാണ്ടിയുടെ രാജി : യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം



തിരുവനന്തപുരം: മന്ത്രി തോമസ്ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോ ണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചല്‍ സംഘര്‍ഷം.  ഇന്നലെ ഉച്ചയോടെ മ്യൂസിയം ജങ്ഷനില്‍ നിന്നുമാരംഭിച്ച് മാര്‍ച്ച് മസ്‌കറ്റ് ഹോട്ടലിനു മുന്നില്‍ പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നോട്ടുനീങ്ങിയ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി. തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തി പ്രതിഷേധം തുടര്‍ന്നു. സംസ്ഥാന പ്രസിഡന്റ് ഡീ ന്‍ കുര്യാക്കോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മന്ത്രി രാജിയ്ക്കുന്നതു വരെ യൂത്ത് കോ ണ്‍ഗ്രസ് സമരത്തിന് നേതൃത്വം നല്‍കുമെന്ന് ഡീന്‍ പറഞ്ഞു. പോലിസ് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് മസ്‌കറ്റ് ഹോട്ടലിനു മുന്നിലെ റോഡ് സമരക്കാര്‍ ഉപരോധിച്ചു. ഇവരെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധ സൂചകമായി മന്ത്രിയുടെ കോലവും കത്തിച്ചു. ജി ലീന, എസ്എം ബാലു, എന്‍എസ് നുസൂര്‍, എം പ്രസാദ്, മണക്കാട് രാജേഷ്, സുധീര്‍ഷാ, ഹാഷിം റഷീദ്, രാജീവ് കരകുളം, താജുദാദീന്‍, പീരുമുഹമദ്, ഗിരികൃഷ്ണന്‍, മഹേഷ് ചന്ദ്രന്‍, രാജീവ് കുമാര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it