മന്ത്രിസ്ഥാനത്തേക്ക് മാണി വരുന്നത് തടയാനെന്ന് കോടിയേരി
BY Sumeera SMR6 Feb 2016 3:38 AM GMT
Sumeera SMR6 Feb 2016 3:38 AM GMT
കൊല്ലം: ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പി ആര് സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത് മാണി മന്ത്രിസ്ഥാനത്തേക്ക് വരുന്നത് തടയാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാണിയെ തിരിച്ചുകൊണ്ടുവരാതിരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെയുണ്ട്. കോണ്‍ഗ്രസ്സിലെ ചക്കളത്തിപ്പോരാട്ടമാണ് ഇതിന്റെ പിന്നിലുള്ളത്.
ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സുകേശനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഇതേ ശങ്കര്‍റെഡ്ഡിയാണ് ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ പാടില്ല എന്ന് മുമ്പ് പറഞ്ഞത്. സംസ്ഥാനത്ത് ഇരട്ടനീതിയാണ് നിലനില്‍ക്കുന്നത്. മന്ത്രിമാര്‍ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ തയ്യാറാവാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ സുകേശനെതിരേ കേസെടുക്കുന്നത്. ഇത് ബോധപൂര്‍വമാണെന്നും കോടിയേരി പറഞ്ഞു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT