മന്ത്രിമാര്‍ തമ്മിലടിച്ച് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി

തിരുവനന്തപുരം: മന്ത്രിമാരും ഉദ്യോസ്ഥരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ചികില്‍സയ്ക്കായി വിദേശത്തേക്കു പോയതോടെ സംസ്ഥാനം നാഥനില്ലാ കളരിയായി. മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലാത്തതുമൂലമാണ് ആര്‍ക്കും ചുമതല നല്‍കാത്തതെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി, മന്ത്രിസഭാ യോഗം പോലും വിളിക്കാനാവാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം പ്ര്യഖ്യാപിച്ച 10,000 രൂപ പോലും നേരെ ചൊവ്വേ വിതരണം ചെയ്യാനറിയാത്ത റവന്യൂ വകുപ്പ് പൂര്‍ണ പരാജയമാണെന്ന് ഒന്നു കൂടി തെളിയിച്ചു. ദുരന്തത്തില്‍ പെട്ടവരെ പോലും ധനസഹായത്തില്‍ നിന്നൊഴിവാക്കിയെന്ന പരാതി വ്യാപകമാണ്. ഇതു ഗൗരവമേറിയ വിഷയമാണ്. ഇപ്പോള്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നിര്‍ബന്ധിത പിരിവ് മാത്രമാണ് നടക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിച്ച മുഖ്യമന്ത്രി ചികല്‍സയ്ക്ക് പോയതോടെ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് എല്ലാം ശരിയാക്കിത്തുടങ്ങിയെന്ന് ചെന്നിത്തല പരിഹസിച്ചു.

Next Story

RELATED STORIES

Share it