Flash News

മന്ത്രിമന്ദിരങ്ങള്‍ മോടികൂട്ടാന്‍ ചെലവായത് 82 ലക്ഷം രൂപ

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് ആഡംബര കാറുകള്‍ വാങ്ങാന്‍ കോടികള്‍ ചെലവിട്ട വാ ര്‍ത്തകള്‍ക്കു പിന്നാലെ മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവിട്ടെന്ന് വിവരാവകാശരേഖ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമാരുടെ ഔദ്യോഗിക ഭവനങ്ങള്‍ മോടിപിടിപ്പിക്കാനായി 84 ലക്ഷം രൂപയാണ് ചെലവിട്ടത്. മുന്‍മന്ത്രി ഇ പി ജയരാജനാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്.
മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ്ഹൗസ് നവീകരണത്തിനായി ഒമ്പതരലക്ഷം രൂപ ചെലവിട്ടപ്പോള്‍, 33,000 രൂപയ്ക്ക് വീടു നവീകരിച്ച ജി സുധാകരന്‍ മന്ത്രിമാരുടെ കൂട്ടത്തില്‍ വ്യത്യസ്തനായി. ഒരുവര്‍ഷത്തിനു താഴെ മാത്രം മന്ത്രിസ്ഥാനത്തുണ്ടായിരുന്ന ഇ പി ജയരാജന്‍ ഔദ്യോഗിക വസതിയായിരുന്ന സാനഡു ബംഗ്ലാവ് നവീകരിക്കാന്‍ 13,18,937 രൂപ ചെലവിട്ടു. 12,42,671 രൂപയ്ക്ക് തൈക്കാട് ഹൗസ് നവീകരിച്ച കടകംപള്ളി സുരേന്ദ്രനാണ് പട്ടികയിലെ രണ്ടാമന്‍. മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ്ഹൗസ് മോടിപിടിപ്പിക്കാന്‍ 9,56,871 രൂപ ചെലവാക്കി. ധനമന്ത്രിയുടെ വീടിന് മോടികൂട്ടാന്‍ മൂന്നുലക്ഷം രൂപ ചെലവിട്ടെന്നും കണക്കുകള്‍ പറയുന്നു.
സിപിഐ മന്ത്രിമാരടക്കം മറ്റുള്ളവരുടെ വീടുകളുടെ നവീകരണത്തിന് ശരാശരി ഒന്നരലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവിട്ടിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പിന്റെ വിവരാവകാശരേഖ വ്യക്തമാക്കുന്നു. മറ്റു വകുപ്പുകളുടെ മന്ത്രിമാരുടെ താമസസ്ഥലങ്ങള്‍ക്കായി ലക്ഷങ്ങള്‍ മുടക്കിയ പൊതുമരാമത്ത് വകുപ്പ് സ്വന്തം വകുപ്പുമന്ത്രി ജി സുധാകരന്റെ നെസ്റ്റ് ബംഗ്ലാവ് നവീകരിക്കാന്‍ 33,000 രൂപ മാത്രമേ ചെലവിട്ടുള്ളൂ. എന്നാല്‍, മന്ത്രി എം എം മണി ഔദ്യോഗിക വസതിക്ക് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
മന്ത്രിമാരുടെ ഔദ്യോഗികഭവനുകള്‍ മോടിപിടിപ്പിക്കാന്‍ ചെലവിട്ട തുകകള്‍: ഫിഷറീസ് മന്ത്രിയുടെ ഉഷസ്സ് ബംഗ്ലാവിനായി 3,55,073, തുറമുഖമന്ത്രിയുടെ റോസ് ഹൗസിനായി 6,31,953, ആരോഗ്യമന്ത്രിയുടെ നിള ബംഗ്ലാവിനായി 1,99,612, വിദ്യാഭ്യാസമന്ത്രിയുടെ പൗര്‍ണമി ബംഗ്ലാവിനായി 39,351, തൊഴില്‍മന്ത്രിയുടെ എസ്സെന്‍ഡീന്‍ ബംഗ്ലാവിന് 2,36,373, നിയമമന്ത്രിയുടെ പമ്പ ബംഗ്ലാവിന് 90,816, ഗതാഗതമന്ത്രിയുടെ കാവേരി ബംഗ്ലാവ് 2,27,954, തദ്ദേശ മന്ത്രിയുടെ ഗംഗ ബംഗ്ലാവിന് 3,11,153, കൃഷിമന്ത്രിയുടെ ഗ്രേസി ബംഗ്ലാവിന് 2,87,740 രൂപ.
Next Story

RELATED STORIES

Share it