Flash News

മന്ത്രിനിയമനം : കേന്ദ്രം ഫയലുകള്‍ തടഞ്ഞുവച്ചെന്ന് കെജ്‌രിവാള്‍



ന്യൂഡല്‍ഹി: പുതിയ രണ്ടു മന്ത്രിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കേന്ദ്രം തടഞ്ഞുവച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 10 ദിവസമായി കേന്ദ്രം ഫയലുകളില്‍ അടയിരിക്കുകയാണ്. ആംആദ്മി പാര്‍ട്ടിയോടുള്ള ബിജെപിയുടെ വിദ്വേഷം ഡല്‍ഹിയിലെ ജനങ്ങളെയാണ് ബാധിക്കുന്നതെന്നും കെജ്‌രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു.പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്രയുടെ മാധ്യമ കസര്‍ത്ത് കഴിഞ്ഞതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഫയലുകളില്‍ തീര്‍പ്പ് കല്‍പിക്കണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു. കല, സാംസ്‌കാരികം, വിനോദ സഞ്ചാരം, ജലവകുപ്പ് എന്നിവയായിരുന്നു കപില്‍ മിശ്ര കൈകാര്യം ചെയ്തിരുന്നത്. രാജേന്ദ്രപാല്‍ ഗൗതം, കൈലാഷ് ഗഹ്‌ലോട്ട് എന്നിവരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച ഫയലുകളില്‍ കേന്ദ്രം തീര്‍പ്പ് കല്‍പിച്ചിട്ടില്ല.
Next Story

RELATED STORIES

Share it