Kollam Local

മനോരോഗികളായ സഹോദരന്‍മാരെ സംരക്ഷിക്കാന്‍ നിവൃത്തിയില്ലാതെ വീട്ടമ്മ



ഇരവിപുരം: മനോരോഗികളായ സഹോദരന്‍മാരെ സംരക്ഷിക്കുവാനും ചികില്‍സിക്കുവാനും പണം കണ്ടെത്താനാവാതെ നിര്‍ധനയായ വീട്ടമ്മ വലയുന്നു. നിര്‍മാണം പൂര്‍ത്തിയാകാത്ത ഇവരുടെ വീട് ജപ്തി ഭീഷണിയിലാണ്. വാളത്തുംഗല്‍ വയനക്കുളം മുഹിയിദീന്‍ തൈക്കാവിനു സമീപം ഹൈദരാലി നഗര്‍ 16 സുമയ്യാ മന്‍സിലില്‍ നദീറയാണ് ദുരിതമനുഭവിക്കുന്നത്. ഇവരുടെ സഹോദരന്‍മാരായ സലിം (50), അഷറഫ് (48) എന്നിവര്‍ മനോരോഗികളാണ്. സലിമിന്റെ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്നാണ് സലിമിനെ സംരക്ഷിക്കേണ്ട ചുമതല ഇവരുടെ മേലായത്. ഇളയ സഹോദരന്‍ അഷറഫ് ഗള്‍ഫിലായിരുന്നു. വിവാഹം കഴിക്കുന്നതിനായി നാട്ടിലെത്തിയപ്പോള്‍ ഇയാളുടെ കൈയ്യിലുണ്ടായിരുന്ന സ്വര്‍ണവും പണവും മോഷണം പോയതോടെയാണ് ഇയാളുടെ മനോനില തെറ്റിയത്. അതോടെ അഷറഫിനെ നോക്കേണ്ട ബാധ്യതയും ഇവര്‍ക്കായി നദീറയുടെ ഭര്‍ത്താവ് ശൂരനാട് സ്വദേശിയായ കബീറും മനോരോഗിയായിരുന്നു. പേരൂര്‍ക്കടയിലും മെഡിക്കല്‍ കോളജിലുമായി ചികില്‍സയിലിരിക്കെ ഇയാളെ കാണാതാവുകയായിരുന്നു. രണ്ട് പെണ്‍മക്കളായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. ഇരുവരേയും ബിരുദധാരികളാക്കി  വിവാഹം കഴിച്ച യക്കുകയും ചെയ്തു. കോര്‍പ്പറേഷന്റെ ധനസഹായം ഉപയോഗിച്ച് നിര്‍മിച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാവാതെ കിടക്കുകയാണ്. ഇതിനിടെ മക്കളുടെ വിവാഹത്തിനും സഹോദരങ്ങളുടെ ചികില്‍സക്കും സഹകരണ ബാങ്കില്‍ കിടപ്പാടം പണയം വെച്ച് വായ്പയെടുത്തതിനാല്‍ കിടപ്പാടം ഏതു സമയവും ജപ്തി ചെയ്യാവുന്ന നിലയിലാണ്. നദീറയുടെ കണ്ണൊന്നു തെറ്റിയാല്‍ മനോരോഗികളായ സഹോദരന്‍മാര്‍ പുറത്തു പോകുമെന്നതിനാല്‍ ഇവര്‍ക്ക് വീട്ടില്‍ നിന്നും പുറത്തു പോകാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ഇവരുടെ ചികില്‍സക്ക് ദിവസവും നല്ലൊരു തുക തന്നെ വേണം. പലപ്പോഴും മരുന്നുകള്‍ മുടങ്ങുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ കുറേ ദിവസം മുമ്പ് കേരളപുരത്തിനടുത്ത് വഴി തെറ്റി അലഞ്ഞ സലീമിനെ പോലിസ് പിടി കൂടി ബന്ധുക്കളൊടൊപ്പം വിട്ടയക്കുകയായിരുന്നു. നദീറയും രോഗബാധിതയാണ്. അഞ്ചു ലക്ഷത്തോളം രൂപയാണ് ബാങ്കില്‍ അടക്കാനുള്ളത്. സഹോദരന്‍മാരുടെ ചികില്‍സക്കും കിടപ്പാടം ജപ്തിയില്‍ നിന്നും മോചിപ്പിക്കുന്നതിനുമായി സുമനസ്സുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ നദീറയുടെ പേരില്‍ എസ്ബിഐയുടെ ഇരവിപുരം ശാഖയില്‍ 67378836924 എന്ന നമ്പരില്‍ ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ്സ്‌സി കോഡ്. എസ്ബിഐഎന്‍ 0070494  ഫോണ്‍: 9961948938
Next Story

RELATED STORIES

Share it