Flash News

മനേസര്‍ ഭൂമി ഇടപാട് : 10 സ്ഥലത്ത് ഇഡി പരിശോധന



ന്യൂഡല്‍ഹി: ഹരിയാന മനേസറില്‍ ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡല്‍ഹിയിലും ഹരിയാനയിലുമായി പത്തിടങ്ങളില്‍ തിരച്ചില്‍ നടത്തി. കൃഷിക്കാരെയും ഭൂമി ഇടപാടുകരെയും വഞ്ചിച്ച് 400 ഏക്കര്‍ ഭൂമി കൈക്കലാക്കിയെന്നാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ്. ഐഎഎസ് ഉദ്യോഗസ്ഥരുടെയും ഹരിയാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കെട്ടിട നിര്‍മാതാക്കളുടെയും അടക്കം എട്ടുപേരുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തിയതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹരിയാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഹൂഡയും കെട്ടിട നിര്‍മാതാക്കളും കേസില്‍ പ്രതികളാണ്.
Next Story

RELATED STORIES

Share it