Flash News

മനുഷ്യാവകാശങ്ങളെ വിലകുറച്ച് കാണാന്‍ യുഎസ് അനുവദിക്കില്ലെന്ന് നിക്കി ഹേലി

മനുഷ്യാവകാശങ്ങളെ വിലകുറച്ച് കാണാന്‍ യുഎസ് അനുവദിക്കില്ലെന്ന്  നിക്കി ഹേലി
X

യുണൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് മനുഷ്യാവകാശ കൗണ്‍സിലെന്നും,ലോകത്ത് നടക്കുന്ന വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കുടപിടിക്കുകയാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ എന്നും യുഎസ് നയതന്ത്ര പ്രതിനിധി നിക്കി ഹേലി.മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും പുറത്ത് പോകാനുള്ള ട്രപിന്റെ തീരുമാനത്തെ കുറിച്ച് സംസാരിക്കവെയാണ് നിക്കി ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ മാസമാണ് യുഎസ് കൗണ്‍സിലില്‍ നിന്നു പുറത്ത് പോയത്.യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ നിലപാടുകള്‍ക്ക ഇരട്ടതാപ്പാണെന്നും,ഇത്തരം ദൈ്വമുഖമുള്ള ഒരു പ്രസ്ഥാനത്തില്‍ നിന്നുള്ള ഉപദേശങ്ങള്‍ യുഎസിന് വേണ്ടെന്നുമാമ് പുറത്ത് പോകുമ്പോള്‍ യുഎസ് ആരോപിച്ചത്.കൗണ്‍സില്‍ ഒരിക്കലും ധാര്‍മികതയുടെയോ മനസാക്ഷിയുടെയോ സ്ഥലമായിരുന്നില്ലെന്നും രാഷ്ട്രിയത്തിന്റെ മാത്രമാമെന്നും നിക്കി പറഞ്ഞു.തികച്ചും അന്ധമായ ഇസ്രായേല്‍ വിരുദ്ധതയാണ് കൗണ്‍സില്‍ കൊണ്ട് നടന്നതെന്നും അവര്‍ കൂട്ടി ചേര്‍ത്തു.
മാത്രമല്ല കൗണ്‍സിലിലെ അംഗത്വം ഉപേക്ഷിച്ചതും,മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നതും തമ്മില്‍ ആരും കൂട്ടി കുഴയ്ക്കരുതെന്നും,മനുഷ്യാവകാശങ്ങളെ വിലകുറച്ച് കാണാന്‍ യുഎസ് ആരെയും അനുവദിക്കില്ലെും  നിക്കി ഹേലി പറഞ്ഞു.
Next Story

RELATED STORIES

Share it