Flash News

മധ്യപ്രദേശില്‍ പന്നിപ്പനി വ്യാപിക്കുന്നു



ഭോപാല്‍: മധ്യപ്രദേശില്‍ മൂന്നുമാസത്തിനിടെ പന്നിപ്പനി ബാധിതരില്‍ വന്‍ വര്‍ധന. അസുഖം നിയന്ത്രണാതീതമായി പടരുന്നതായും 94 ദിവസങ്ങള്‍ക്കുള്ളില്‍ 111 പേര്‍ രോഗം ബാധിച്ച് മരിച്ചുവെന്നും 647 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നും ആരോഗ്യവകുപ്പ് മേധാവി  കെ എല്‍ സാഹു അറിയിച്ചു. സംസ്ഥാനത്തെ 51 ജില്ലകളില്‍ 44 ഇടത്തും പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ ഒന്ന് മുതല്‍ സപ്തംബര്‍ ഏഴു വരെയുള്ള കാലയളവില്‍ 44 പേരാണ് സംസ്ഥാനത്ത് മരിച്ചത്. സപ്തംബര്‍ എട്ട് മുതല്‍ ഒക്ടോബര്‍ രണ്ടുവരെ 57 പേരും അസുഖം മൂലം മരിച്ചു. ഓരോദിവസവും രണ്ടുപേരെന്ന നിലയിലാണ് മരണ നിരക്ക്. പനി നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അസുഖം വ്യാപിക്കുകയാണെന്നും സാഹു പറഞ്ഞു. ഭോപാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍, ദാമോ, സെഹോര്‍, സാഗര്‍ എന്നീ ജില്ലകളിലാണ് പനി കൂടുതല്‍ വ്യാപിച്ചിരിക്കുന്നത്. സ്വച്ഛ് ഭാരത് അഭിയാന്‍ സര്‍വേ പ്രകാരം ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്‍ഡോറില്‍ മാത്രം 20 പേരാണ് മരിച്ചത്.  പന്നികളില്‍ നിന്ന് മാത്രമേ അസുഖം പകരൂ എന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും രോഗികളില്‍ നിന്നും മറ്റുള്ളവര്‍ക്ക് അസുഖം ബാധിക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നതെന്ന് മുതിര്‍ന്ന ഡോക്ടര്‍ ലോകേന്ദ്ര ദവെ വ്യക്തമാക്കി.
Next Story

RELATED STORIES

Share it