Flash News

മധുവിനെ കാണിച്ചുകൊടുത്തത് വനം വകുപ്പ് ജീവനക്കാരല്ലെന്ന് വിജിലന്‍സ്

മധുവിനെ കാണിച്ചുകൊടുത്തത് വനം വകുപ്പ് ജീവനക്കാരല്ലെന്ന് വിജിലന്‍സ്
X
അട്ടപ്പാടി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച ആദിവാസി യുവാവ് മധു താമസിച്ച ഗുഹ കാണിച്ചുകൊടുത്തത് വനംവകുപ്പ് ജീവനക്കാരല്ലെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്.



മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുത്തത് മരയ്ക്കാര്‍ എന്നയാളാണെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഹെഡ് ഓഫ് ഫോറസ്റ്റിന് കൈമാറി. അക്രമികള്‍ക്ക് ഒപ്പം വനംവകുപ്പ് വാഹനം അകമ്പടി പോയിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വനം വകുപ്പിന്റെ ഓഫീസിനോട് ചേര്‍ന്നുള്ള പ്ലാന്റേഷനിലെ മരം മുറിക്കുന്നതിന് ക്വട്ടേഷന്‍ എടുത്തിട്ടുള്ള വ്യക്തിയുടെ ഡ്രൈവറാണ് മരയ്ക്കാര്‍. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
Next Story

RELATED STORIES

Share it