palakkad local

മദ്യനയത്തില്‍ പ്രതിഷേധം : യുഡിഎഫ് നിയോജക മണ്ഡലങ്ങളില്‍ ജനകീയ സദസ്സുകള്‍ നടത്തി



പാലക്കാട്: കേരളത്തെ വീണ്ടും മദ്യാലയമാക്കാനുള്ള ഇടത് സര്‍ക്കാരിന്റെ പുതിയ ജനവിരുദ്ധ മദ്യനയത്തില്‍ പ്രതിഷേധിച്ചും, കന്നുകാലി കശാപ്പ് നിരോധിച്ച് കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരായും യു ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ജനകീയ സദസുകള്‍ സംഘടിപ്പിച്ചു.പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റി കോട്ടമൈതാനത്തെ അഞ്ച് വിളക്കിന് സമീപം സംഘടിപ്പിച്ച ജനകീയ സദസ് യു ഡി എഫ് ചെയര്‍മാന്‍ എ രാമസ്വാമി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ പി ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു.ചെര്‍പ്പുളശ്ശേരി: ഇടതു സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ യുഡിഎഫ് ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബഹുജനകൂട്ടായ്മ ചെര്‍പ്പുളശ്ശേരിയില്‍ വെച്ച് നടന്നു. യുഡിഎഫ് ഷൊര്‍ണൂര്‍ നിയോജകമണ്ഡലം ചെയര്‍മാന്‍  ടി. ഹരിശങ്കറിന്റെ അധ്യക്ഷതയില്‍ യുഡിഎഫ് ജില്ല കണ്‍വീനര്‍ സിഎഎംഎ കരീം  ഉദ്ഘാടനം ചെയ്തുമുസ്ലീം ലീഗ് സെക്രട്ടറി കെ കെഎ അസീസ്, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ഒ വിജയകുമാര്‍, വി കെ പി വിജയനുണ്ണി, വി കെ ശ്രീകൃഷ്ണന്‍, കെ. കൃഷ്ണകുമാര്‍, ടി വൈ  ഷിഹാബുദ്ദീന്‍, ഫാത്തിമ അബ്ബാസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടായ പി പി വിനോദ്കുമാര്‍, നഗരസഭാധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത്, യുഡിഎഫ് ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡല കണ്‍വീനര്‍ എം വീരാന്‍ ഹാജി,  പി അബ്ദുറഹിമാന്‍ സംസാരിച്ചു ഷൊര്‍ണൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ചെര്‍പ്പുളശ്ശേരിയില്‍ സംഘടിപ്പിച്ച സദസ് യു ഡി എഫ് ജില്ലാ കണ്‍വീനര്‍ സി എ എം  എ കരീം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി ഹരിശങ്കര്‍ അധ്യക്ഷത വഹിച്ചു.നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി പുതുനഗരത്ത് സംഘടിപ്പിച്ച പരിപാടി മുന്‍ എം പി വി എസ് വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ യു ശാന്തകുമാരന്‍ അധ്യക്ഷത വഹിച്ചു.തൃത്താല നിയോജക മണ്ഡലം കമ്മിറ്റി കൂനംമൂച്ചിയില്‍ സംഘടിപ്പിച്ച സദസ് മുന്‍ ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി കെ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു..മലമ്പുഴ നിയോജക മണ്ഡലം മലമ്പുഴയില്‍ സംഘടിപ്പിച്ച സദസ് കെ പി സി സി സെക്രട്ടറി സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ കോയക്കുട്ടി അധ്യക്ഷത വഹിച്ചു.ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റി അമ്പലപ്പാറ മുരുക്കംപ്പൊറ്റയില്‍ സംഘടിപ്പിച്ച സദസ് സി പി മുഹമ്മദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി ഗിരീശന്‍ അധ്യക്ഷത വഹിച്ചു.ആലത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആലത്തൂര്‍ ടൗണില്‍ സംഘടിപ്പിച്ച സദസ് മുന്‍ മന്ത്രി വി സി കബീര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എന്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി തച്ചമ്പാറയില്‍ സംഘടിപ്പിച്ച സദസ് മുസ്ലീംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എം ഹമീദ് ഉദ്ഘാടനം ചെയ്തു. ആന്റണി മതിപ്പുറം അധ്യക്ഷത വഹിച്ചു.ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ് മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ടി എ സലാം അധ്യക്ഷത വഹിച്ചു.അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി.വിവിധ ഘടകകക്ഷി നേതാക്കളായ എ ഭാസ്‌ക്കരന്‍ (ജെ ഡി യു), ടി എം ചന്ദ്രന്‍, നിശ്ചലാനന്ദന്‍ (ആര്‍ എസ് പി), വി ഡി ജോസഫ്, വി വി ഉലഹന്നാന്‍ (കേരള കോണ്‍ഗ്രസ്-ജേക്കബ്), പി കലാധരന്‍ (സി എം പി), ബി രാജേന്ദ്രന്‍ നായര്‍ (ഫോര്‍വേഡ് ബ്ലോക്ക്) എന്നിവര്‍ വിവിധ യോഗങ്ങളില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it