palakkad local

മതേതര കക്ഷികള്‍ സങ്കുചിത നിലപാട് ഉപേക്ഷിക്കണം: വിസ്ഡം യൂത്ത് വിങ്

പാലക്കാട്: സുശക്ത രാഷ്ട്രം, സുരക്ഷിത സമൂഹം എന്ന പ്രമേയത്തില്‍ മെയ് 12ന് സ്വപ്‌ന നഗരിയില്‍ നടക്കുന്ന ദേശീയ സെമിനാറിന്റെ പ്രചാരണാര്‍ത്ഥം വിസ്ഡം യൂത്ത് വിങ് ജില്ലാ കമ്മിറ്റി സ്‌റ്റേഡിയം ബസ്സ്റ്റാന്റ് പരിസരത്ത് “മാനവികതയ്ക്ക് കരുത്തുപകരാന്‍ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. കെ വി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് തീവ്ര വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുമ്പോള്‍ ഇടതു പക്ഷം ഉള്‍പെടെയുള്ള മതേതര കക്ഷികള്‍ സങ്കുചിത നിലപാട് ഉപേക്ഷിച്ച് മതേതര മുന്നണി രൂപപ്പെടുത്തണമെന്ന് മതേതര കൂട്ടായ്മ ആവശ്യപ്പെട്ടു.കശ്മീരിലെ കഠ്‌വയില്‍ കുരുന്നു ബാലികയെ കൊലചെയ്ത കൊടും കുറ്റവാളികള്‍ക്ക് സമൂഹത്തിന് പാഠമാക്കും വിധം ശക്തമായ ശിക്ഷ നല്‍കണമെന്നും ജനങ്ങള്‍ പവിത്രത നല്‍കുന്ന ക്ഷേത്രം ദുരുപയോഗം ചെയ്തവര്‍ക്ക് അര്‍ഹിച്ച ശിക്ഷ നല്‍കി നിഷ്‌കളങ്ക ബാല്യങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. വിഎം ബഷീര്‍ അധ്യക്ഷത വഹിച്ചു.
വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷറഫ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ്  എം എം ഹമീദ്, എം ഇ എസ് ജില്ലാ പ്രസിഡന്റ് എ ജബ്ബാറലി, വിസ്ഡം യൂത്ത് ജില്ലാ ഖജാഞ്ചി ഹസന്‍ അന്‍സാരി, വി എം ബഷീര്‍, ഫൈസല്‍ പന്നിയംപാടം, നൗഫല്‍ കെ എ സംസാരിച്ചു.
Next Story

RELATED STORIES

Share it