thrissur local

മതഭൗതിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം: പ്രഫ. ആലിക്കുട്ടി മുസ്‌ല്യാര്‍

കേച്ചേരി: മതഭൗതിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രമുഖ പണ്ഡിതന്‍ പ്രഫ. ആലിക്കുട്ടി മുസ്‌ല്യാര്‍ പറഞ്ഞു. എംഐസി കേച്ചേരി യൂനിറ്റ് അല്‍അമീന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ആരംഭിക്കുന്ന ദഅ്‌വാ കോളജിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തെ മൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മതഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിക്കാന്‍ പണ്ഡിതര്‍ രംഗത്ത് വരണം. ആധുനിക വിദ്യാഭ്യാസവും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ദഅ്‌വാ കോളജ് ആരംഭിക്കാനുള്ള എംഐസിയുടെ തീരുമാനം പ്രശംസനീയമാണ്.
സംസ്‌കാര സമ്പന്നരായ യുവതലമുറയെ വാര്‍ത്തെടുക്കാന്‍ ഇത്തരം പരിശ്രമങ്ങള്‍ക്ക് സാധിക്കുമെന്നും ആലിക്കുട്ടി മുസ്‌ല്യാര്‍ പറഞ്ഞു.യോഗത്തില്‍ പ്രസിഡന്റ് എ എ അബ്ദുല്‍ റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സെക്രട്ടറി പി കെ പരീത്, ആര്‍ വി സിദ്ദീഖ് മുസ്‌ല്യാര്‍, പി എ സെയ്തുമുഹമ്മദ് ഹാജി, വി കെ യൂസഫ് മാസ്റ്റര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it