World

മതനിന്ദ: ഫലസ്തീനി കവിക്ക് സൗദിയില്‍ വധശിക്ഷ

മതനിന്ദ: ഫലസ്തീനി കവിക്ക് സൗദിയില്‍ വധശിക്ഷ
X
ashraf-fayadh-poet

റിയാദ്: മതനിന്ദ ആരോപിച്ചു ഫലസ്തീനി കവിക്ക് സൗദിയില്‍ വധശിക്ഷ വിധിച്ചു. കവിയും കലാകാരനുമായ അഷ്‌റഫ് ഫയാദിനാണ് സൗദി കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയ്‌ക്കെതിരേ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. കവിതയിലൂടെ ഇസ്‌ലാമിനെയും മുഹമ്മദ് നബിയെയും അവഹേളിച്ചുവെന്ന കേസിലാണ് ശിക്ഷ. 2014 ജനുവരിയില്‍ അറസ്റ്റിലായ ഫയാദിനെ മെയില്‍ നാലു വര്‍ഷത്തെ ജയില്‍ശിക്ഷയും 800 ചാട്ടവാറടിയും വിധിച്ചിരുന്നു. അബഹ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിനെതിരേ അപ്പീല്‍ നല്‍കിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഇതിനിടെ പുതിയ ജഡ്ജിമാരുടെ പാനല്‍ കേസ് വീണ്ടും വിചാരണ ചെയ്ത് വധശിക്ഷ വിധിക്കുകയായിരുന്നു. ബ്രിട്ടിഷ്-സൗദി കലാകാരന്‍മാരുടെ കൂട്ടായ്മയായ എഡ്ജ് ഓഫ് അറേബ്യയിലെ പ്രധാന അംഗം കൂടിയാണ് 35കാരനായ ഫയാദ്. കവിതകളിലൂടെ മുഹമ്മദ് നബിയെയും സൗദി അറേബ്യയെയും അവഹേളിച്ചുവെന്ന് ആരോപിച്ച് 2013ലും ഫയാദിനെ അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it