malappuram local

മതം ഭ്രാന്തല്ലെന്ന് ശാന്തിഗിരി പഠിപ്പിച്ചു: മന്ത്രി ഡോ. കെ ടി ജലീല്‍

താനൂര്‍: മതവിശ്വാസം ഭ്രാന്തായി കൊണ്ടുനടക്കരുതെന്ന് പഠിപ്പിച്ച മഹാപ്രസ്ഥാനമാണ് ശാന്തിഗിരിയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍. തെയ്യാലയില്‍ ശാന്തിഗിരി ആശ്രമം പ്രാര്‍ത്ഥനാലയ സമര്‍പ്പണത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യരുടെ ക്ഷേമവും ഐശ്വര്യവുമാണ് എല്ലാ ദര്‍ശനങ്ങളുടേയും അടിസ്ഥാനം. ദൈവത്തിലേക്കുള്ള വഴി മനുഷ്യനെ സ്‌നേഹിക്കലാണ്. മന്ത്രി പറഞ്ഞു.  ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അധ്യക്ഷനായിരുന്നു. പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു.
ആശ്രമത്തിനായി ഭൂമി അര്‍പ്പിച്ച  കൈതക്കാട് കെ പത്മനാഭനെയും ഭാര്യ പത്മാവതിയേയും സമ്മേളന വേദിയില്‍ വച്ച് മന്ത്രി കെ ടി ജലീല്‍ ആദരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പി കെ അബ്ദുറബ്ബ് എംഎല്‍എ നിര്‍വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാന തപസ്വി, സ്വാമി സ്‌നേഹാത്മ ജ്ഞാന തപസ്വി, ചലച്ചിത്ര നടന്‍ കൊല്ലം തുളസി, കവിയും പല്ലന കുമാരനാശാന്‍ സ്മാരക സമിതി ചെയര്‍മാനുമായ രാജീവ് ആലുങ്കല്‍, ബിപിഎല്‍ ഇന്ത്യ സിഎംഡി ഡോ. കെ വി കൃഷ്ണന്‍ ചങ്ങരംകുളം, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ പനയത്തില്‍, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, കെ നൗഷാദ്, എം പി മുഹമ്മദ്,  വാര്‍ഡ് അംഗം ഫാത്തിമ ഹനീഫ, അബ്ദുല്‍ മജീദ്, ഇ കെ ലേഖ, പി എം ചന്ദ്രശേഖരന്‍, കെ അനീഷ്, സി അഞ്ജലി എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it