Flash News

ആര്‍എസ്എസില്‍ നിന്ന് ഭീഷണി നേരിടുന്ന സന്ദീപിന് സുരക്ഷ നല്‍കണം:നാസറുദ്ദീന്‍ എളമരം

ആര്‍എസ്എസില്‍ നിന്ന് ഭീഷണി നേരിടുന്ന സന്ദീപിന് സുരക്ഷ നല്‍കണം:നാസറുദ്ദീന്‍ എളമരം
X


കോഴിക്കോട്: കുടുംബത്തോടെ ഇസ്‌ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്ത സന്ദീപിനും കുടുംബത്തിനും സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മതം മാറി എന്നതിന്റെ പേരില്‍ ഒരാള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ മതിയായ സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് നാസറുദ്ദീന്‍ എളമരം പറഞ്ഞു. കൊടിഞ്ഞിയിലെ ഫൈസലിനെ ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തിയതും മുസ്‌ലിമായി എന്ന കാരണത്താലാണ്. ജീവന്‍ അപകത്തിലാവുമെന്ന് പൊതുസമൂഹത്തോട് ഒരാള്‍ക്ക് വിളിച്ചു പറയേണ്ട സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നുവെന്നതിനര്‍ത്ഥം ആര്‍എസ് എസ് അത്രമാത്രം ഭീഷണിയായി വളര്‍ന്നിരിക്കുന്നുവെന്നാണ്. സന്ദീപിന് മതിയായ സുരക്ഷ ഒരുക്കി, മറ്റൊരു ഫൈസല്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ആ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ അതേറ്റെടുക്കാന്‍ ജനങ്ങള്‍ക്ക് മുന്നിട്ടിറങ്ങേണ്ടിവരുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മുസ്‌ലിം ആയതിന്റെ പേരില്‍ ആര്‍ എസ് എസുകാരില്‍ നിന്നും ഭീഷണിയുണ്ടെന്നും തന്റെയും കുടുംബത്തിന്റെയും ജീവന്‍ തന്നെ അപകടത്തിലാണെന്നും സന്ദീപ് എന്ന് പേരുള്ള യുവാവ് നവമാധ്യത്തില്‍ പറയുന്നത് കേട്ടു. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളും വിഷയം വാര്‍ത്തയാക്കിയിട്ടുണ്ട്.

സംഭവത്തിന്റെ യാഥാര്‍ഥ്യം എന്താണെന്ന് ഇതുവരേക്കും വ്യക്തമായിട്ടില്ലെങ്കിലും സംഭവത്തെ ശരിവെക്കുന്നതാണ് മുന്‍ അനുഭവങ്ങള്‍. ഇസ്‌ലാം സ്വീകരിച്ചവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത അനുഭവങ്ങള്‍ ധാരാളമുണ്ട് കേരളത്തില്‍. നേരത്തെ കുടുംബ സമേതം ഇസ്‌ലാം സ്വീകരിക്കുകയും പിന്നീട് ആര്‍ എസ് എസ് ഭീഷണി മൂലം ജനം ടി വി യില്‍ തെറ്റായ രീതിയില്‍ അഭിമുഖം നല്‍കി എന്നുമാണ് പ്രചരിക്കുന്ന വീഡിയോയില്‍ കാണാനുള്ളത്.


മതം മാറി എന്നതിന്റെ പേരില്‍ ഒരാള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് മതിയായ സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇസ്‌ലാമായതിന്റെ പേരില്‍ കോടതി വളപ്പിലിട്ട് വെട്ടിക്കൊലപ്പെട്ടത്തിയതടക്കം നിരവധി സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ടെന്ന് സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തുന്നു.

കൊടിഞ്ഞിയിലെ ഫൈസലിനെ ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തിയതും മുസ്ലിമായി എന്ന കാരണത്താലാണ്. ജീവന്‍ അപകത്തിലാവുമെന്ന് പൊതുസമൂഹത്തോട് ഒരാള്‍ക്ക് വിളിച്ചു പറയേണ്ട സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നുവെന്നതിനര്‍ത്ഥം ആര്‍ എസ് എസ് അത്രമാത്രം ഭീഷണിയായി വളര്‍ന്നിരിക്കുന്നുവെന്നാണ്.

സന്ദീപിന് മതിയായ സുരക്ഷ ഒരുക്കി, മറ്റൊരു ഫൈസല്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ആ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ അതേറ്റെടുക്കാന്‍ ജനങ്ങള്‍ക്ക് മുന്നിട്ടിറങ്ങേണ്ടിവരും. വിഷയം യാഥാര്‍ഥ്യമെങ്കില്‍ സന്ദീപിനെയും കുടുംബത്തെയും കണ്ടെത്തുകയാണ് ആദ്യത്തെ വഴി.



Next Story

RELATED STORIES

Share it