palakkad local

മണ്ണാര്‍ക്കാട് നഗരത്തില്‍ ഗതാഗത കുരുക്കിട്ട് കന്നുകാലികള്‍

മണ്ണാര്‍ക്കാട്: ഗതാഗത കുരുക്കു കൊണ്ട് ദുരിതമനുഭവിക്കുന്ന മണ്ണാര്‍ക്കാട് നഗരത്തില്‍ വാഹനങ്ങള്‍ക്ക് കുരുക്കിട്ട് കന്നുകാലികളും. നെല്ലിപ്പുഴ, ആശുപത്രിപ്പടി, ബസ് സ്റ്റാന്റ് എന്നിവിടങ്ങിലാണ് കന്നുകാലികളുടെ ശല്യം കൂടുതല്‍. നഗരത്തിലൂടെ കൂട്ടമായാണു കന്നുകാലികള്‍ മേയുന്നത്. കന്നുകാലികള്‍ കൂട്ടമായി റോഡിലിറങ്ങുന്നത് ചില സമയങ്ങളില്‍ ഏറെ നേരം ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നുണ്ട്.
പറമ്പിലേക്കെന്ന പോലെയാണു കാലികളെ റോഡിലേക്ക് ഇറക്കി വിടുന്നത്. കന്നുകാലികള്‍ റോഡിലൂടെ അലയുന്നത് അപകടങ്ങളും വരുത്തുന്നുണ്ട്. ഏതാനും ആഴ്ച മുമ്പ് നെല്ലിപ്പുഴയില്‍ ഇരുചക്ര വാഹനത്തിനു മുന്നിലേക്ക് കാള ഓടിക്കയറി ഇരുചക്ര വാഹനം മറിഞ്ഞ് യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു.
റോഡിലേക്കു കന്നുകാലികള്‍ ഇറങ്ങുന്നത് തടയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നഗരത്തില്‍ കന്നുകാലികള്‍ അലയുന്നത് തടയാന്‍ നഗരസഭ അധികൃതരുടെ ഭാഗത്തു നിന്ന് നടപടികളൊന്നും ഉണ്ടാവുന്നില്ല.
റോഡില്‍ അലയുന്ന കാലികളെ പിടിച്ചു കെട്ടാന്‍ നഗസഭയുടെ ഭാഗത്തു നിന്ന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വാഹനങ്ങള്‍ക്കു മാത്രമല്ല വിദ്യാര്‍ഥികള്‍ക്കും കന്നു കാലികളുടെ ഭീഷണിയുണ്ട്.
Next Story

RELATED STORIES

Share it