ernakulam local

മണി; ഓണ്‍ലൈന്‍ ടാക്‌സികള്‍ സൃഷ്ടിച്ച രക്തസാക്ഷി

ആലുവ: ഓണ്‍ലൈന്‍ ടാക്‌സികളുടെ കടന്നുവരവിനെ തുടര്‍ന്ന് സാമ്പത്തീക പ്രയാസത്തില്‍ ജീവിതം അവസാനിപ്പിച്ചയാളാണ് ആലുവ റെയില്‍വേ സ്‌റ്റേഷനിലെ ടാക്‌സി ഡ്രൈവര്‍ കീഴ്മാട് കണ്ടത്തില്‍ മണി.
മൂന്ന് പതിറ്റാണ്ടിലേറെ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ ടാക്‌സി ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന മണി നിത്യചെലവിന് പോലും വരുമാനമില്ലാതെയാണ് കഴിഞ്ഞ ആഗസ്ത് 24ന് ഒരുമുഴം കയറില്‍ ജീവിതം അവസാനിപ്പിച്ചത്.
മണിയുടെ ദുരന്തം നിഴലിച്ച് നില്‍ക്കുന്ന ആലുവ റെയില്‍വേ സ്‌റ്റേഷന്‍ തന്നെയാണ് ഓണ്‍ലൈന്‍ടാക്‌സികള്‍ കൈ യ്യടക്കുന്നത്. ജീവിതത്തിന്റെ വലിയൊരു കാലം ചെലവഴിച്ച ടാക്‌സി മേഖല വിട്ട് മറ്റൊരു ജോലിയെ കുറിച്ച് ചിന്തിക്കാന്‍ മണിയെ പോലെ കഴിയാത്ത ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ സംസ്ഥാനത്തുണ്ട്.
അധികൃതര്‍ ഇതൊന്നും ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ മണിയുടേത് പോലെ ജീവിതം അവസാനിപ്പിക്കുന്ന സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും.
Next Story

RELATED STORIES

Share it