malappuram local

മണല്‍കടത്ത് തടയാന്‍ നദീതട ഗ്രാമസഭകള്‍ ചേരാന്‍ തീരുമാനം

എടപ്പാള്‍: അനധികൃത മണല്‍കടത്ത് തടയുന്നതിന് നനദീതട പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ ഉടന്‍ ചേരാന്‍ ഉന്നതതല തീരുമാനം. കഴിഞ്ഞ ദിവസം മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ കുറ്റിപ്പുറം മിനിപമ്പയില്‍ വിളിച്ചു ചേര്‍ത്ത തവന്നൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരുടേയും ഉന്നത പോലിസ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം.പോലിസ് റവന്യൂ ഉദ്യോഗസ്ഥരേയും സന്നദ്ധ സംഘടനകളേയും ചേര്‍ത്ത് നദീതീര ഗ്രാമസഭകള്‍ അടിയന്തിരമായി വിളിച്ചു ചേര്‍ക്കും. എല്ലാ ദിവസവും പോലിസ്-റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുഴയില് ബോട്ടില്‍ സഞ്ചരിച്ച് നിരീക്ഷണം നടത്തി അനധികൃതമായി മണലെടുക്കുന്ന തോണികള്‍ പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കും. അനധികൃതമായി മണല്‍ സൂക്ഷിക്കുന്ന വ്യക്തികള്‍ക്കും വീടുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. പോലിസ്-റവന്യൂ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഗ്രാമപഞ്ചായത്തുകള്‍ മുന്‍കൈ എടുത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. മണല്‍ കടത്തിനെ കളവു കേസായി പരിഗണിച്ച് കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കും. അനധികൃത മണല്‍ കടത്തില്‍ ഇടപെടാതിരിക്കാന്‍ ഇതര സം സ്ഥ ാന തൊഴിലാളികളെ കര്‍ശനമായി ബോധവല്‍ക്കരിക്കാ നും യോഗം തീരുമാനിച്ചു. മല്‍സ്യ ലേലത്തിനെചൊല്ലി അടിപിടിപൊന്നാനി: മല്‍സ്യം ലേലത്തില്‍ പിടിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് കുത്തേറ്റു. അഴിക്കല്‍ സ്വദേശി പരിശുദീനാണ് കുത്തേറ്റത്. ചെവിക്കും നെറ്റിക്കും കുത്തേറ്റ നിലയില്‍ ഇയാളെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മല്‍സ്യം ലേലത്തില്‍ പിടിച്ചതിനെച്ചൊല്ലി ഹാര്‍ബറില്‍വച്ച് നേരത്തെ ഇവര്‍ വഴക്കിട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടിച്ചുമാറ്റി അനുനയിപ്പിച്ച് മടക്കി അയച്ചതായിരുന്നു. ഇതിനു ശേഷം കൂട്ടത്തിലൊരാള്‍ സഹോദരങ്ങളായ മൂന്നുപേരെ കൂട്ടിക്കൊണ്ടുവന്ന് വീണ്ടും തര്‍ക്കത്തിലായി. ഇവരുടെ കൂട്ടത്തിലൊരാളും പരിക്കേറ്റ് ആശുപത്രിയിലുണ്ട്. ഒരാളെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു.

Next Story

RELATED STORIES

Share it