thrissur local

മഠത്തില്‍ വരവില്‍ മാറ്റങ്ങള്‍ ആവശ്യമില്ല: കോങ്ങാട് മധു



തൃശൂര്‍: 36 വര്‍ഷമായി തിരുവമ്പാടിയുടെ മഠത്തില്‍ വരവിന് മേളക്കൊഴുപ്പ് പകര്‍ന്ന കോങ്ങാട് മധുവാണ് ഇക്കുറി പ്രമാണിയാകുന്നത്. അന്നമനട പരമേശ്വരമാരാര്‍ക്ക് രോഗബാധ മൂലം പങ്കെടുക്കാനാവാതെ വന്നപ്പോള്‍ മധുവിനായി നിയോഗം. 11 വര്‍ഷം മുമ്പ് വിടപറഞ്ഞ ആത്മസുഹൃത്ത് കോങ്ങാട് വിജയനുള്ള ആദരമായി ഇക്കുറി പ്രമാണിസ്ഥാനലബ്ധിയെ ഇദ്ദേഹം സമര്‍പ്പിക്കുന്നു. വാദ്യത്തില്‍ പരിഷ്‌കാരങ്ങള്‍ ചെറിയതോതിലാവാമെങ്കിലും ഇപ്പോഴത്തെ രീതി കുറ്റമറ്റതും സമ്പൂര്‍ണവുമാണ്. കലാമൂല്യം നിലനിര്‍ത്തുക എന്നതാണ് പ്രധാനം. ആസ്വാദകരാണ് കലാകാരന്മാര്‍ക്ക് പ്രചോദനമേകുന്നത്. കലാമണ്ഡലത്തിലെ അധ്യാപകവൃത്തി വാദ്യത്തെ സൈദ്ധാന്തികമായി സമീപിക്കാന്‍ സഹായിച്ചു. പ്രമാണിയാവുന്നു എന്ന കാര്യം ആദ്യം വ്യക്തമാക്കിയത് അന്നമനട പരമേശ്വര മാരാരോടാണ്. അദ്ദേഹം നല്ലതുവരട്ടെ എന്ന് അനുഗ്രഹിച്ചു. കോങ്ങാട് തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് പുരത്തിനു കൊട്ടാനെത്തുക. ഗുരുക്കന്മാരായ പുലാപറ്റ രാമന്‍മാരാര്‍, തിരുവില്വാമല അപ്പുണ്ണി പൊതുവാള്‍, പല്ലാവൂര്‍ മണിയന്‍ മാരാര്‍, കുഞ്ഞുകുട്ടന്‍ മാരാര്‍ എന്നിവരുടെ അനുഗ്രഹമാണ് വലിയ സ്ഥാനത്തെത്തിച്ചതെന്ന് അദ്ദേഹം സ്മരിച്ചു.
Next Story

RELATED STORIES

Share it